ഊർജ്വസ്വലതയോടെയുള്ള ജീവസഞ്ചാരണം, ദീർഘവും ആരോഗ്യകരവുമായ ജീവിതം നയിക്കുന്നതിനുള്ള ഒരു പ്രധാന ഘടകമാണ്. ചലനക്ഷമത നിലനിർത്തുന്നത് ജീവിത നിലവാരം ഉയർത്തുക മാത്രമല്ല, ആയുസ്സ് വർദ്ധിപ്പിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു.
പതിവ് വ്യായാമം
സ്ഥിരമായ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ചലനശേഷി വർദ്ധിപ്പിക്കുന്നതിനും ദീർഘായുസ്സ് പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ്. എയറോബിക് വ്യായാമങ്ങൾ, ശക്തി പരിശീലനം, ഫ്ലക്സിബിലിറ്റി വ്യായാമങ്ങൾ എന്നിവ സംയോജിപ്പിച്ച് ദിനചര്യയിൽ ഉൾപ്പെടുത്താം.
സ്ട്രെച്ച്, ബാലൻസ്
യോഗ, പൈലേറ്റ്സ് പോലുള്ള പ്രവർത്തനങ്ങൾ ഫ്ലക്സിബിലിറ്റിയും ബാലൻസും സ്ഥിരതയും മെച്ചപ്പെടുത്തുന്നു. ഇത് വീഴുന്നതിനുള്ള സാധ്യത കുറയ്ക്കുകയും ആത്മവിശ്വാസവും ഉയർത്തുകയും ചെയ്യുന്നു.
ഭാരം നിയന്ത്രണം
അധിക ഭാരം സന്ധികളെ ബുദ്ധിമുട്ടിക്കുകയും ചലനശേഷി പരിമിതപ്പെടുത്തുകയും ചെയ്യുന്നു. കൃത്യമായ ചലനക്ഷമതയ്ക്കായി ആരോഗ്യകരമായ ഭാരം നിലനിർത്തുന്ന സമീകൃതാഹാരവും, പതിവ് വ്യായാമവും പിന്തുടരുക.
സന്ധികളെ പോഷിപ്പിക്കുക
സന്ധികളുടെ ആരോഗ്യത്തിന് ഗുണകരമായ, നീന്തൽ, സൈക്ലിംഗ് തുടങ്ങിയ വ്യായാമങ്ങൾ പരിശീലിക്കുക. ഒമേഗ -3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഡി, ഗ്ലൂക്കോസാമൈൻ എന്നിവ കഴിച്ച് ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുക.
നിവർന്നു നിൽക്കുക
നിവർന്നു നിൽക്കുന്നത്, മസ്കുലോസ്കലെറ്റൽ പ്രശ്നങ്ങൾ തടയുകയും ബാലൻസ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇരിക്കുമ്പോഴും നിൽക്കുമ്പോഴും ചലിക്കുമ്പോഴും ശരീരത്തിന്റെ അംഗവിന്യാസത്തിൽ ശ്രദ്ധാലുവാകുക.
ജലാംശം നിലനിർത്തുക
ദിവസം മുഴുവൻ, വ്യായാമത്തിന് മുൻമ്പും, ശേഷവും ആവശ്യത്തിന് വെള്ളം കുടിക്കാൻ ശ്രമിക്കുക. വെള്ളം സന്ധികളെ ലൂബ്രിക്കേറ്റ് ചെയ്യുകയും, ശരീര താപനില നിയന്ത്രിക്കുകയും, സെല്ലുലാർ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
ഉറക്കത്തിന് മുൻഗണന നൽകുക
ശരീരത്തിൻ്റെ വീണ്ടെടുക്കലിനെയും, പരിപാലനത്തിനെയും പിന്തുണയ്ക്കുന്നതിന് രാത്രിയിൽ 7-9 മണിക്കൂർ ഉറങ്ങാൻ ശ്രമിക്കുക. വിട്ടുമാറാത്ത ഉറക്കക്കുറവ് ചലനശേഷി, വൈജ്ഞാനിക പ്രവർത്തനം, രോഗപ്രതിരോധ പ്രതികരണം എന്നിവയെ പ്രതികൂലമായി ബാധിക്കുന്നു.
















