ഒരു ദിവസം ഉന്മേഷത്തെ തുടങ്ങണമെങ്കിൽ ദിനചര്യയിൽ ഈ അഞ്ച് മാറ്റങ്ങൾ വരൂത്തൂ..
എണീറ്റയുടനെ ഒരു ഗ്ലാസ് ചെറുചൂടുവെള്ളം കുടിക്കൂ. ഇത് നിങ്ങളുടെ മെറ്റബോളിസം മെച്ചപ്പെടുത്തും, അതുവഴി ഉന്മേഷം പ്രധാനം ചെയ്യും.
എണീറ്റയുടനെ ബെഡ്ഡിൽ ഉരുന്ന് കൊണ്ട് ചെറിയ സ്ട്രെച്ചിംഗ് വ്യായാമങ്ങൾ ചെയ്യാം. ബേബി പോസ്, ചൈൽഡ് പോസ്, wrist rotation, Ankle rotation എന്നിവയൊക്കെ ഏറെ സഹായകരമാണ്. (മസിൽ വേദനയോ നടുവേദനയോ ഒക്കെയുള്ളവർ ഇത് ഒഴിവാക്കുക)
രാവിലെ തന്നെ മലശോധന ഉറപ്പാക്കുക. മലബന്ധം ഉണ്ടെങ്കിൽ അതു നിങ്ങളുടെ ഉന്മേഷത്തെയും ഊർജ്ജത്തെയുമെല്ലാം ബാധിക്കും.
നേരത്തെ കിടക്കുക. നേരത്തെ കിടന്ന് സുഖമായി ഉറങ്ങിയെണീറ്റാൽ തന്നെ രാവിലെ പ്രകടമായ മാറ്റം കാണാനാവും. പലരും രാവിലെ അലസതയോടെയും മടിയോടെയും എണീക്കുന്നതിനു കാരണം വേണ്ടത്ര ഉറക്കം ലഭിക്കാത്തതാണ്.
ഉറക്കത്തെ കുറിച്ച് പറയുമ്പോൾ എത്ര മണിക്കൂർ ഉറങ്ങിയെന്നതല്ല, അസ്വസ്ഥതകളില്ലാതെ സുഖമായി ഉറങ്ങാൻ സാധിക്കുന്നുണ്ടോ എന്നതാണ് പ്രധാനം.
വൈകി ഹെവിയായ ഡിന്നർ കഴിക്കാതിരിക്കുക. ഭക്ഷണം നേരത്തെ കഴിക്കുന്നതാണ് ദഹനപ്രക്രിയയ്ക്കും നല്ലത്.
















