വിറ്റാമിൻ സി, ഫൈബർ, പൊട്ടാസ്യം എന്നിവയുൾപ്പെടെ നിരവധി പോഷകങ്ങളാൽ സമ്പുഷ്‌ടമാണ് ആപ്പിൾ. ആരോഗ്യത്തിന് ഗുണകരമായ ആപ്പിൾ കൊണ്ടൊരു ജ്യൂസ് തയ്യാറാക്കിയാലോ.
ചേരുവകൾ
ആപ്പിൾ – 3
പഞ്ചസാര – ആവശ്യത്തിന്
വെള്ളം
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ അൽപ്പം വെള്ളമെടുത്ത് ആപ്പിൾ കഷ്ണങ്ങളക്കി അതിലേക്ക് ചേർത്ത് വേവിക്കാം. നന്നായി വെന്ത ആപ്പിൾ വെള്ളത്തിൽ നിന്നും മാറ്റി ചൂടാറാൻ മാറ്റി വയ്ക്കാം. ശേഷം കുരുവും തൊലിയും കളഞ്ഞെടുത്ത്. മധുരത്തിനനുസരിച്ച് പഞ്ചസാര ചേർത്ത് അരച്ചെടുക്കാം. ഒരു ഗ്ലാസിൽ ഐസ് ക്യൂബെടുത്ത് അരച്ചെടുത്ത ആപ്പിളിൽ നിന്ന് അൽപ്പം ചേർത്ത് കുടിക്കാം.
STORY HIGHLIGHT : Apple juice
















