മിക്കവാറും ഭക്ഷണങ്ങളിലെ മുഖ്യ ഘടകമാണ് ഉരുളക്കിഴങ്ങ്. വെജിറ്റേറിയന്‍ ഭക്ഷണപ്രിയരുടെ ലിസ്റ്റില്‍ ഉരുളക്കിഴങ്ങ് ഉപയോഗിച്ച് നിരവധി വിഭവങ്ങളുണ്ടാവും.കൂടുതല്‍ കാലം സൂക്ഷിച്ച് വെയ്ക്കാന്‍ പറ്റുന്ന പച്ചക്കറിയാണിത്.ഒരുപാട് ഉരുളക്കിഴങ്ങ് ദിവസവും വാങ്ങി വയ്ക്കുന്നതിനു പകരം കൈയ്യിലുള്ളവ ശരിയായ രീതിയിൽ സൂക്ഷിച്ചാൽ അത് ദീർഘനാൾ കേടുകൂടാതിരിക്കും.
തണുപ്പും, വായുസഞ്ചാരവുമുള്ള ഇടങ്ങളിൽ ഉരുളക്കിഴങ്ങ് സൂക്ഷിക്കാം.
ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ അതിൽ അടങ്ങിയിരിക്കുന്ന സ്റ്റാർച്ച് ഷുഗറായി മാറാൻ സാധ്യതയുണ്ട്, കൂടാതെ നിറ വ്യത്യാസവും ഉണ്ടാക്കും.
കഠിനമായി ചൂടുള്ളതോ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നതോ ആയ ഇടങ്ങളിൽ ഉരുളക്കിഴങ്ങ് സൂക്ഷിക്കരുത്.
പ്ലാസ്റ്റിക് അല്ലെങ്കിൽ പേപ്പർകൊണ്ടുള്ള ബാഗുകളിൽ ഉരുളക്കിഴങ്ങ് പൊതിഞ്ഞ് സൂക്ഷിക്കാം.
ഉരുളക്കിഴങ്ങ് കഴുകിയെടുത്ത് സൂക്ഷിക്കരുത്. പുറമെ ഉണ്ടാകുന്ന പാടുകൾ അത് വളരെ വേഗം കേടാകുന്നതിന് കാരണമാകും.
ചെറിയ മുളകൾ ഉരുളക്കിഴങ്ങിൽ കാണുന്നുണ്ടെങ്കിൽ അത് നീക്കം ചെയ്തതതിനു ശേഷം ഉപയോഗിക്കാം.
കാർബോർഡ് ബോക്സിൽ ഉരുളക്കിഴങ്ങ് സൂക്ഷിക്കുന്നതാണ് ഉചിതം.
















