ജറുസലം: ഗാസ സിറ്റിയിലെ റോഡുകളും കെട്ടിടങ്ങളും ഇടിച്ചുനിരത്തി ഇസ്രയേൽ ടാങ്കുകൾ. കഴിഞ്ഞ ദിവസം അര്‍ദ്ധ രാത്രി നടന്ന ആക്രമണത്തില്‍ നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും കുടിയിറക്കപ്പെടുകയും ചെയ്തു. ആയിരക്കണക്കിനു പലസ്തീൻ കുടുംബങ്ങൾ നഗരം വിട്ടു. സിറ്റിയുടെ കിഴക്ക് സെയ്തൂൺ, സബ്ര, ഷെജയ്യ എന്നിവിടങ്ങളിൽ കനത്ത ബോംബിങ് തുടർന്നു. 4 വയസ്സുള്ള പെൺകുട്ടി അടക്കം 32 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഹമാസിന്റെ ഉന്നത നേതാവ് മഹ്മൂദ് അൽ അസ്‌വദിനെ വധിച്ചതായും ഇസ്രയേൽ സേന അവകാശപ്പെട്ടു. ഇന്നലെ യുദ്ധത്തെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് മുന്നോടിയായിരുന്നു അക്രമങ്ങള്‍.
















