കുട്ടികൾക്ക് ബ്രേക്ഫാസ്റ്റ് കഴിക്കാൻ മടിയാണ് അല്ലെ? ബ്രേക്ഫാസ്റ്റിന് ഇതൊന്ന് തയ്യാറാക്കികൊടുത്തുനോക്കൂ തീർച്ചയായും കഴിക്കും. കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന ബീറ്റ്റൂട്ട് ഇഡ്ഡലി.
ആവശ്യമായ ചേരുവകൾ
- റവ- 2 കപ്പ്
- തൈര്- 1 കപ്പ്
- വെള്ളം- ആവശ്യത്തിന്
- ബീറ്റ്റൂട്ട്- 1
- ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
വറുത്തെടുത്ത രണ്ട് കപ്പ് റവയിലേയ്ക്ക് ഒരു കപ്പ് വെള്ളം ഒഴിക്കാം. അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പും ഒരു കപ്പ് തൈരും ചേർത്തിളക്കി യോജിപ്പിക്കാം. ഒരു ബീറ്റ്റൂട്ട് തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളായി അരിഞ്ഞ് അരച്ചെടുക്കാം. ഇളക്കിയെടുത്ത മാവിലേയ്ക്ക് ബീറ്റ്റൂട്ട് അരച്ചതും ചേർത്തിളക്കി യോജിപ്പിക്കാം. ഇഡ്ഡലി പാത്രത്തിലേയ്ക്ക് മാവ് ഒഴിച്ച് ആവയിൽ വേവിച്ചെടുക്കാം.
















