മലപ്പുറം: യൂട്യൂബർക്കെതിരെ ബലാത്സംഗ പരാതി. സംഭവത്തിൽ മലപ്പുറം കൂരാട് സ്വദേശി സുബൈർ ബാപ്പുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപി വനിതാ നേതാവിന്റെ പരാതിയിൽ ആണ് അറസ്റ്റ്. സ്ഥലത്തെ അറിയപ്പെടുന്ന ഒരു പ്രാദേശിക വ്ലോഗറും യൂട്യൂബറുമാണ് സുബൈർ ബാപ്പു.
ഓഗസ്റ്റ് പത്തിന് വൈകുന്നേരം വീട്ടിലെത്തി ഇയാൾ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്നാണ് ബിജെപി വനിതാ നേതാവിന്റെ പരാതിയിലുള്ളത്. പിന്നീട് ഇതും പറഞ്ഞ് നിരന്തരം ഫോൺ വിളിക്കുകയും ശല്യപ്പെടുത്തുകയും ചെയ്തുവെന്നും സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്നും യുവതിയുടെ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രതി മുൻപ് ബിജെപി പ്രവർത്തകനായിരുന്നുവെന്നും ഇയാളുടെ സ്വഭാവ വൈകൃതത്തെത്തുടർന്ന് സംഘടനയിൽ നിന്നും പുറത്താക്കിയിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു.
















