ഇന്നത്തെ നമ്മുടെ ജീവിത രീതി പലരോഗങ്ങളും വിളിച്ച് വരുത്താറുണ്ട്.ദീർഘ നേരം ഇരുന്ന് ജോലിചെയ്യുന്നത് അമിതവണ്ണം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, ടൈപ്പ് 2 പ്രമേഹം, ചിലതരം അർബുദം തുടങ്ങിയ രോഗങ്ങൾ ഉണ്ടാക്കുമെന്ന് പഠനങ്ങൾ പറയുന്നു.അടുത്തിടെ ബ്രിട്ടീഷ് ജേണൽ ഓഫ് സ്‌പോർട്‌സ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിക്കുന്നത്, ഒരു ദിവസം 22 മിനിറ്റ് മിതമായും ഊർജസ്വലമായും വ്യായമം ചെയ്യുന്നത്, ദീർഘനേരം ഇരിക്കുന്നതിൻ്റെ ദൂഷ്യഫലങ്ങളെ ചെറുക്കാൻ സഹായിക്കുമെന്നാണ്.കൂടാതെ ഇത്തരത്തിൽ വ്യായാമങ്ങൾ ചെയ്യുന്നതും പ്രവർത്തന നില മെച്ചപ്പെടുത്തുന്നതും അകാല മരണത്തിനുള്ള സാധ്യത കുറയ്ക്കുന്നതായും ഗവേഷണം കണ്ടെത്തി.
മിതമായും ഊർജ്ജസ്വലവുമായും ആഴ്ചയിൽ 150 മിനിറ്റ് വ്യായമം ചെയ്യണമെന്ന നിലവിലെ ശുപാർശ, ദീർഘനേരം ഇരിക്കുന്നതിൻ്റെ ദോഷകരമായ ആരോഗ്യ പ്രത്യാഘാതങ്ങൾ പരിഹരിക്കും, ശാരീരിക പ്രവർത്തനങ്ങൾ, ഇരിക്കുന്ന സമയവും മരണനിരക്കും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമോ എന്ന് കണ്ടത്താൻ, ഗവേഷകർ ഈ അപകടസാധ്യതയെ സ്വാധീനിക്കുന്ന പ്രവർത്തനത്തിൻ്റെ അളവും ഇരിക്കുന്ന സമയവും വിശകലനം ചെയ്തു.കൂടുതൽ ശാരീരിക പ്രവർത്തനം മരണ സാധ്യത കുറയ്ക്കുമെന്ന് കണ്ടെത്തലുകൾ വെളിപ്പടുത്തി. ദിവസേന 10½ മണിക്കൂറിൽ താഴെ ഇരുന്ന് ജോലി ചെയ്യുന്നവരിൽ, 10 മിനിട്ട് സമയം വ്യായാമം ചെയ്യുന്നത് മരണ സാധ്യത 15 ശതമാനം കുറയ്ക്കും.
അമിതവണ്ണം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, ടൈപ്പ് 2 പ്രമേഹം, ചിലതരം അർബുദം എന്നിവയുൾപ്പെടെ രോഗങ്ങൾ ഉണ്ടാക്കുന്നത്കൊണ്ടാണ്, ദീർഘ നേരം ഇരിക്കുന്നത് മരണ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നത്. ഒരാൾ ദീർഘ നേരം ഇരിക്കുന്നത് പേശികൾ നിഷ്ക്രിയമാക്കാനും മെറ്റബോളിസം കുറയ്ക്കാനം കാരണമാകുന്നു. കൂടാതെ ഇത് രക്തചംക്രമണം കുറയ്ക്കുന്നതിനും വീക്കം വർധപ്പിക്കുന്നതിനും കാരണമാകുന്നു, വ്യായാമം ശരീരത്തിലെ ദോഷകരമായ പ്രത്യാഘാതങ്ങളെ ചെറുക്കുന്നതിലൂടെ ദീർഘനേരം ഇരിക്കുന്നതുമായി ബന്ധപ്പെട്ട മരണ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. പതിവ് ശാരീരിക പ്രവർത്തനങ്ങൾ പേശികളെ ശക്തിപ്പെടുത്തുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും മെറ്റബോളിസം വർദ്ധിപ്പിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു. വേഗത്തിലുള്ള നടത്തം, ജോഗിങ്ങ്, സൈക്ലിങ്ങ്, സ്ട്രെങ്ത് ട്രെയിനിംഗ് തുടങ്ങിയ വ്യായാമങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്.
















