പാലക്കാട്: ബിജെപി നേതാവ് സി കൃഷ്ണകുമാറിനെതിരായ പീഡന പരാതിയില്‍ സോഷ്യൽ മീഡിയയിൽ ഭീഷണി പോസ്റ്റുമായി അദ്ദേഹത്തിന്റെ ഭാര്യ മിനി കൃഷ്ണകുമാര്‍. മിനിയുടെ ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ ചർച്ചയാകുന്നത്.
കേരള രാഷ്ട്രീയത്തില്‍ തകര്‍ക്കാന്‍ പറ്റാത്ത രണ്ട് പേരുകളാണ് സി.കൃഷ്ണകുമാറും കെ. സുരേന്ദ്രനും. നല്ല മൂര്‍ച്ചയുള്ള ആയുധങ്ങള്‍ വെച്ച് ഒന്ന് വീശിയാല്‍ രണ്ടായിട്ടേ കാണുവെന്ന് ഓര്‍ക്കുന്നത് നല്ലതാണെന്നും മിനി ഫേസ്ബുക്ക് പോസ്റ്റില്‍പറയുന്നു. ബിജെപി പാലക്കാട് നഗരസഭ കൗണ്‍സിലറുമാണ് മിനി കൃഷ്ണകുമാര്‍.
ഫേസ്ബുക്ക് പോസ്റ്റിന്റ പൂര്‍ണരൂപം
‘കേരള രാഷ്ട്രീയത്തില്‍ തകര്‍ക്കാന്‍ പറ്റാത്ത രണ്ട് പേരുകളാണ് സി കെ യും കെ എസും. നല്ല ഇരുമ്പ് ചൂളയില്‍ കാച്ചി കുറുക്കി എടുത്ത് കനലും കനല്‍കൊണ്ടും തീയേറ്റും പഴുത്തുപാകം വന്ന നല്ല മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഇതുവെച്ച് ഒന്ന് വീശിയാല്‍ പിന്നെ രണ്ടായിട്ട് കാണൂ ഓര്‍ക്കുന്നത് നല്ലതാണ്. ബാലിസ്റ്റിക് മിസൈലുകള്‍ ആയ അഗ്‌നി 5 ഉം, അഗ്‌നി. പി. യും ആകാശ ചരിത്രത്തില്‍ ഉണ്ടെങ്കില്‍ ഇവിടെയും ഇവരെ ഉള്ളൂ പന്നിക്കൂട്ടങ്ങള്‍ ജാഗ്രത’
















