ദുബായിൽ പുതിയ അഞ്ചു ബസ്റൂട്ടുകൾ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 29 മുതൽ ഈ റൂട്ടുകളിൽ സർവീസ് ആരംഭിക്കും. കൂടാതെ നിലവിലെ ഒൻപത് റൂട്ടുകളിൽ സർവീസ് പരിഷ്കരിച്ചതായും റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.
പുതിയ ബസ് റൂട്ടുകൾ
റൂട്ട് 31: ഔട്ട്സോഴ്സ് സിറ്റി- സിലിക്കൺ ഒയാസിസ് ( തിരക്കുള്ള സമയത്ത് ഓരോ 20 മിനിറ്റിലും സർവിസ്)
റൂട്ട് 62 എ: ഖിസൈസ് ഇൻഡസ്ട്രിയൽ ഏരിയ-ഖിസൈസ് മെട്രോ സ്റ്റേഷൻ
റൂട്ട് 62 ബി: ഖിസൈസ് മെട്രോ സ്റ്റേഷൻ- റാസൽഖോർ സമാരി റെസിഡൻസ് ( തിരക്കുള്ള സമയത്ത് ഓരോ അരമണിക്കൂറിലും സർവിസ്)
റൂട്ട് എഫ് 26എ: ഓൺപാസിവ് ബസ് സ്റ്റേഷൻ- അൽഖൂസ് ഇൻഡസ്ട്രിയൽ ഏരിയ
റൂട്ട് എക്സ് 91: അൽഗുബൈബ ബസ് സ്റ്റേഷൻ- ജബൽ അലി ബസ് സ്റ്റേഷൻ ( എക്സ്പ്രസ് സർവിസിന് സമാനം)
STORY HIGHLIGHT: Five new bus routes announced in Dubai
















