സൗത്ത് ഇന്ത്യൻ ബാങ്ക് (എസ്ഐബി) നൽകുന്ന സമ്പൂർണ്ണ ഡിജിറ്റൽ സൊല്യൂഷൻസിന്റെ ഭാഗമായി ഇ -കാണിക്ക കൊച്ചിൻ തിരുമല ദേവസ്വം ശ്രീ വെങ്കിടേശ്വര ക്ഷേത്ര ഭാരവാഹികൾക്ക് കൈമാറി. ക്ഷേത്രവുമായി ബന്ധപ്പെട്ട പണമിടപാടുകൾ ഡിജിറ്റൽവത്കരിക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഈ സേവനം നൽകിയത്. എല്ലാ യുപിഐ പണമിടപാടുകളും സൗകര്യപ്രദമായ രീതിയിൽ ഉപയോഗിക്കാനും ക്യു ആർ കോഡ് സ്കാൻ ചെയ്തു ഭക്തർക്ക് പണം അടക്കാനും ഇതിലൂടെ സാധിക്കും.

ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സീനിയർ ജനറൽ മാനേജരും ബിസിനസ് ബാങ്കിംഗ് ഹെഡുമായ ബിജി എസ് എസ്, അസിസ്റ്റന്റ് ജനറൽ മാനേജരും റീജണൽ ഹെഡുമായ ടൈനു ഈഡൻ അമ്പാട്ട്, ക്ലസ്റ്റർ ഹെഡ് ജസ്റ്റിൻ കെ എ, ബ്രാഞ്ച് ഹെഡ് ജിതിൻ വർഗീസ്, ക്ഷേത്രം ഭാരവാഹികളായ ശ്രീകുമാർ ആർ കമ്മത്ത്, നവീൻ ആർ കമ്മത്ത്, രാജാറാം ഗോവിന്ദ ഷേണായി, അഡ്വ. രാമനാരായണ പ്രഭു, ടി വി രാജേഷ് ഷേണായി, മറ്റു സൗത്ത് ഇന്ത്യൻ ബാങ്ക് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
STORY HIGHLIGHT: South Indian Bank’s e-banking at Tirumala Devaswom Temple
















