വിശ്വപ്രസിദ്ധമായ ഗുരുവായൂര്‍ ദേവസ്വം ചെമ്പൈ സംഗീതോത്സവത്തിന്റെ വിപുലവും പ്രൗഢവുമായ സുവര്‍ണ്ണ ജുബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. അതുല്യനായ സംഗീതഞ്ജന്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജന്‍മഗ്രാമമായ പാലക്കാട് കോട്ടായി ചെന്നൈ ഗ്രാമത്തില്‍ കഴിഞ്ഞ ആഗസ്റ്റ് 17ന് ദേവസ്വം മന്ത്രി വി.എന്‍ വാസവന്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വ്വഹിച്ചു. സംസ്ഥാനത്തെ ആറ് കേന്ദ്രങ്ങളിലായി നടക്കുന്ന സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ അടുത്ത പരിപാടി തിരുവനന്തപുരത്താണ്. ചെമ്പൈ സ്വാമികളുടെ സംഗീത സ്മൃതികള്‍ തങ്ങി നില്‍ക്കുന്ന ശ്രീവരാഹം ചെമ്പൈ മെമ്മോറിയല്‍ ട്രസ്റ്റ് ഹാളില്‍ 2025 സെപ്റ്റംബര്‍ 12ന് രാവിലെ 9 മണി മുതല്‍ സംഗീതാര്‍ച്ചനയോടെ സുവര്‍ണ്ണ ജൂബിലി ആഘോഷം പരിപാടികള്‍ക്ക് തുടക്കമാവും.
ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അംഗം കെ.പി വിശ്വനാഥന്‍ ഭദ്രദീപം തെളിയിക്കുന്നതോടെയാണ് സംഗീതാര്‍ച്ചന ആരംഭിക്കുക. വൈകുന്നേരം 4.30 വരെ സംഗീതാര്‍ച്ചന തുടരും. സംഗീത വിദ്യാര്‍ത്ഥികള്‍ മുതല്‍ സംഗീത വിദ്വാന്‍മാര്‍ വരെ സംഗീതാര്‍ച്ചനയില്‍ പങ്കെടുക്കും. വൈകുന്നേരം 5.00 മണിക്ക് സുവര്‍ണ്ണ ജൂബിലി ആഘോഷ ങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി കടന്നപ്പളളി രാമചന്ദ്രന്‍ അവര്‍കള്‍ നിര്‍വ്വഹിക്കും. ചടങ്ങില്‍ ആന്റണി രാജു എം.എല്‍.എ, റവന്യൂ ദേവസ്വം വകുപ്പ് സെക്രട്ടറിയും ഗുരുവായൂര്‍ ദേവസ്വം കമ്മീഷണറുമായ എം.ജി രാജമാണിക്കം എന്നിവര്‍ പങ്കെടുക്കും. ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ വിജയന്‍ അദ്ധ്യക്ഷത വഹിക്കും. പ്രശസ്ത കവിയും എഴുത്തുകാരനുമായ പ്രൊഫ. വി. മധുസൂദനന്‍ നായര്‍ ചെമ്പൈ അനുസ്മരണ പ്രഭാഷണം നടത്തും.
മുതിര്‍ന്ന സംഗീതജ്ഞ ഡോ.കെ. ഓമനക്കുട്ടി അനുഗ്രഹഭാഷണം നടത്തും. തിരുവനന്തപുരം കോര്‍പ്പറേഷന്‍ മണക്കാട് ഡിവിഷന്‍ കൗണ്‍സിലര്‍ കെ.കെ. സുമേഷ്, ശ്രീവരാഹം ഡിവിഷന്‍ കൗണ്‍സിലര്‍ ഹരികുമാര്‍, ദേവസ്വം ഭരണസമിതി അംഗങ്ങളായ പി.കെ കേരള വര്‍മ്മ സാമൂതിരി രാജ, ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ പി.സി ദിനേശന്‍ നമ്പൂതിരിപ്പാട്, സി. മനോജ്, കെ.പി വിശ്വനാഥന്‍, മനോജ് ബി. നായര്‍, കെ.എസ് ബാലഗോപാല്‍, സ്വാഗത സംഘം ഭാരവാഹികളായ അഡ്വ. വാഞ്ചീശ്വര അയ്യര്‍ (ചെയര്‍മാന്‍), പ്രൊഫ. വൈക്കം വേണുഗോപാല്‍ (കണ്‍വീനര്‍), എന്നിവരും സന്നിഹിതരാകും.
- ചടങ്ങില്‍ മുതിര്‍ന്ന സംഗീതഞ്ജരെ ആദരിക്കും
തിരുവനന്തപുരം നിവാസികളും മുതിര്‍ന്ന കര്‍ണ്ണാടക സംഗീതഞ്ജരുമായ രുക്മിണി ഗോപാലകൃഷ്ണന്‍, ലളിതാ ഗോപാലന്‍ നായര്‍, പി.ആര്‍ കുമാരകേരളവര്‍മ്മ, ചേര്‍ത്തല എ.കെ രാമചന്ദ്രന്‍ എന്നിവരെ ചടങ്ങില്‍ ഗുരുവായൂര്‍ ദേവസ്വം ആദരിക്കും.
- വിനേഷ് ഈശ്വറിന്റെ സംഗീത കച്ചേരി
സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടന സമ്മേളാനന്തരം പ്രശസ്ത കര്‍ണ്ണാടക സംഗീതഞ്ജന്‍ വിഘ്‌നേഷ് ഈശ്വര്‍ കച്ചേരി അവതരിപ്പിക്കും. ആവണീശ്വരം എസ്.ആര്‍ വിനു (വയലിന്‍), എന്‍.ഹരി (മൃദംഗം), കോവൈ സുരേഷ് (ഘടം) എന്നിവര്‍ പക്കമേളം ഒരുക്കും.
- സംഗീത സെമിനാര്‍
ചെമ്പൈ സംഗീതോത്സവ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആഗസ്റ്റ് 19ന് തിരുവനന്തപുരം ഗവണ്‍മെന്റ് വനിതാ കോളേജില്‍ സംഗീത സെമിനാര്‍ നടത്തി. സംഗീത ഗവേഷകന്‍ ഡോ. അച്യു എസ് നായര്‍ (മുന്‍ മേധാവി ബയോ ഇന്‍ഫര്‍മാറ്റിക്‌സ് വിഭാഗ സര്‍വ്വകലാശാല) താളത്തിന്റെ രസവും ശാസ്ത്രവും എന്ന പ്രബന്ധം അവതരിപ്പിച്ചു. സംഗീത വിദ്യാര്‍ത്ഥികളും ആസ്വാദക നൂറിലേറെ പേര്‍ പങ്കെടുത്തു.
- സെപ്തംബര്‍ 15ന് വൈക്കത്ത് സുവര്‍ണ്ണ ജൂബിലി ആഘോഷം
സെപ്തംബര്‍ 15ന് ചെമ്പൈ സംഗീതോത്സവ സുവര്‍ണ്ണ ആഘോഷം വൈക്കത്ത് നടക്കും. സംഗീതാര്‍ച്ചന, ചെമ്പൈ അ പ്രഭാഷണം, സംഗീത കച്ചേരി എന്നിവയോടെ വൈക്കം ശ്രീ മഹാദേവ സന്നിധിയിലാണ് ആഘോഷ പരിപാടികള്‍. ഗവ. ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് ഉദ്ഘാടനം നിര്‍വ്വഹിക്കും. സി.കെ ആശ എം.എല്‍.എ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം പി.എസ് പ്രശാന്ത് വിശിഷ്ടാതിഥിയാകും. ചടങ്ങില്‍ വയലിന്‍ വിദൂഷി പദ്മശ്രീ
കുമാരി എ കന്യാകുമാരിയുടെ കച്ചേരിയു ണ്ടാകും.
CONTENT HIGH LIGHTS; Chembai Music Festival Golden Jubilee Celebrations to be Held in Thiruvananthapuram on September 12th
















