ഇനി മുതൽ ഖത്തറിൽ സ്ഥാപന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഡിജിറ്റൽ കോപ്പി എളുപ്പത്തിൽ ലഭ്യമാകും. മെട്രാഷ് ആപ്പിന്റെ പുതിയ അപ്‌ഡേറ്റിലൂടെ സ്ഥാപന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഡിജിറ്റൽ കോപ്പി എളുപ്പത്തിൽ ലഭ്യമാകുമെന്നാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം(എം.ഒ.ഐ) വ്യക്തമാക്കിയിരിക്കുന്നത്.
മന്ത്രാലയത്തിന്‍റെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് മെട്രാഷ് ആപ്പിന്റെ പുതിയ ഫീച്ചർ പ്രഖ്യാപിച്ചത്.
പുതിയ അപ്‌ഡേറ്റിലെ “വാലറ്റ്” കാറ്റഗറി വഴി നിലവിലുള്ള സർട്ടിഫിക്കറ്റ് അല്ലെങ്കിൽ പുതുക്കിയ സർട്ടിഫിക്കറ്റ് എളുപ്പത്തിൽ കാണാനും ഡൗൺലോഡ് ചെയ്യാനും സാധിക്കും. പുതിയ അപ്‌ഡേറ്റിലൂടെ ഉപയോക്താക്കൾക്ക് രേഖകൾ വേഗത്തിലും സുര
















