ആദ്യത്തെ കുഞ്ഞിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് നടി ദുര്‍ഗാ കൃഷ്ണയും ഭര്‍ത്താവ് അര്‍ജുനും. കഴിഞ്ഞ ദിവസം നിറവയറിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. അത്തം ദിനാശംസകള്‍ നേര്‍ന്നുകൊണ്ടാണ് ദുര്‍ഗ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഭർത്താവ് അർജുനെയും ചിത്രങ്ങളിൽ കാണാം. പച്ചയും ഗോള്‍ഡനും ബോര്‍ഡര്‍ വരുന്ന സെറ്റ് മുണ്ടും പച്ച ബ്ലൗസുമാണ് ദുര്‍ഗയുടെ ഔട്ട്ഫിറ്റ്. ദുര്‍ഗയ്ക്ക് അര്ജുന് കണ്ണ് എഴുതികൊടുക്കുന്നതും നിറവയറില്‍ ചുംബിക്കുന്നതും ചിത്രങ്ങളില്‍ കാണാം.
ഈ ചിത്രങ്ങള്‍ക്ക് താഴെ ഒട്ടേറെപ്പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ആരും കണ്ണ് വയ്ക്കാതെ ഇരിക്കട്ടെ എന്നും ഇന്ന് ഇന്‍സ്റ്റഗ്രാം തുറന്നപ്പോള്‍ കണ്ടതില്‍ ഏറ്റവും മനോഹരമായ ചിത്രം എന്നുമെല്ലാം ആളുകള്‍ കുറിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് താന്‍ അമ്മയാകാന്‍ ഒരുങ്ങുന്നുവെന്ന സന്തോഷവാര്‍ത്ത ദുര്‍ഗ ആരാധകരെ അറിയിച്ചത്.
2021 ഏപ്രിലിൽ ആയിരുന്നു ദുർഗ കൃഷ്ണയും നിർമാതാവും ബിസിനസുകാരനുമായ അർജുനുമായുള്ള വിവാഹം. നാലു വർഷങ്ങൾക്കിപ്പുറം ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടിയെത്തുന്ന സന്തോഷത്തിലാണ് ദുർഗയും അർജുനും.
വിവാഹ ശേഷവും ദുർഗ സിനിമയിൽ സജീവമാണ്. വിമാനം എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ താരമാണ് ദുർഗ. പ്രേതം 2, ഉടൽ, ലവ് ആക്ഷൻ ഡ്രാമ എന്നിവയാണ് പ്രധാന സിനിമകൾ. എം.എ. നിഷാദ് സംവിധാനം ചെയ്ത ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന ചിത്രത്തിലാണ് താരം അവസാനം പ്രത്യക്ഷപ്പെട്ടത്.
View this post on Instagram
















