കുട്ടികൾക്ക് പ്രിയപ്പെട്ട ഭക്ഷണമുണ്ടാക്കുന്നത് പലപ്പോഴും ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ് അല്ലെ? എങ്കിൽ ഇന്ന് ഒരു വെറൈറ്റി സ്നാക്ക് ഉണ്ടാക്കിയാലോ? രുചികരമായ ചിക്കന്‍ സാന്‍ഡ്വിച്ച് റെസിപ്പി നോക്കാം..
ആവശ്യമായ ചേരുവകള്‍
- ചിക്കന്‍ വേവിച്ചെടുത്തത്(ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുത്തത്) -അരകപ്പ്
- ഉപ്പ് -ആവശ്യത്തിന്
- ബ്രെഡ് -4 എണ്ണം
- കാപ്സിക്കം -കാല്‍കപ്പ്
- വെണ്ണ -3 ടീസ്പൂണ്‍
- ലെറ്റിയൂസ് ഇല -4 എണ്ണം
- മയൊണൈസ് -3 ടീസ്പൂണ്‍
- ചാട്ട് മസാല -ഒരു ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
വേവിച്ചെടുത്ത ചിക്കന്‍ നന്നായി അരിഞ്ഞെടുക്കുക. പാത്രത്തിലേക്ക് ഇത് മാറ്റുക. ഇതിലേക്ക് അരിഞ്ഞ കാപ്സിക്കം, ചാട്ട് മസാല, ഉപ്പ്, മയൊണൈസ് എന്നിവ ചേര്‍ത്ത് കുഴച്ചെടുക്കുക. ബ്രെഡിന്റെ ഇരുവശങ്ങളിലും വെണ്ണ പുരട്ടുക. ശേഷം ലെറ്റിയൂസ് ഇല വയ്ക്കുക. ഇതിനു മുകളിലായി തയ്യാറാക്കി വെച്ച് കൂട്ട് നിരത്തുക. മുകളില്‍ ഒരു ബ്രെഡ് കഷ്ണം കൂടി വെച്ച് സാന്‍ഡ്വിച്ച് പോലെ ആക്കുക. അവസാനം വെച്ച ബ്രെഡിന്റെ മുകളിലും വെണ്ണ പുരട്ടുക. ശേഷം ഗ്രില്ലറില്‍ രണ്ട് മിനിറ്റ് വെച്ച് ഗ്രില്‍ ചെയ്തെടുക്കുക.
















