പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ടോക്കിയോയിലെത്തി, ഏകദേശം ഏഴ് വർഷത്തിനിടെ ജപ്പാനിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ ഒറ്റയ്ക്കുള്ള യാത്രയും പ്രധാനമന്ത്രി ഷിഗെരു ഇഷിബയുമായുള്ള അദ്ദേഹത്തിന്റെ ആദ്യ വാർഷിക ഉച്ചകോടിയുമാണ് ഇത്. ഇന്ത്യയുടെ ദേശീയ താൽപ്പര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുക, ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക, പ്രാദേശിക, ആഗോള സഹകരണം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ സന്ദർശനത്തിന്റെ ലക്ഷ്യം.
ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബയും മറ്റ് ഉന്നതരും ചേര്‍ന്നാണ് പ്രധാനമന്ത്രി മോദിയെ ടോക്കിയോ വിമാനത്താവളത്തില്‍ സ്വീകരിച്ചത്. ഏഴ് വർഷത്തിന് ശേഷമാണ് അദ്ദേഹം ജപ്പാൻ സന്ദർശിക്കുന്നത്. സാമ്പത്തിക, നിക്ഷേപ പങ്കാളിത്തങ്ങൾ, ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക ബന്ധം എന്നിവ മെച്ചപ്പെടുത്താനാണ് ഉച്ചകോടിയിൽ ലക്ഷ്യമിടുന്നത്.
ഇന്ത്യയും ജപ്പാനും തമ്മിലുള്ള വികസന സഹകരണം ശക്തിപ്പെടുത്തനാണ് ശ്രമിക്കുന്നത്. ഈ സന്ദർശന വേളയിൽ പ്രധാനമന്ത്രി ഇഷിബയുമായും മറ്റുള്ളവരുമായും ഇടപഴകാൻ സാധിച്ചതിൽ സന്തോഷം. ഇത് ഒരു പുതിയ അവസരമായി കാണുന്നുവെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു.
സുരക്ഷ, വ്യാപാരം, പ്രതിരോധം, സമ്പദ്‌വ്യവസ്ഥ, സാങ്കേതിക വിദ്യ , നവീകരണം തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകളില്‍ പ്രധാനമന്ത്രി പങ്കെടുക്കുകയും നിര്‍ണായക കരാറുകളില്‍ ഒപ്പുവയ്ക്കുകയും ചെയ്യും. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല സൗഹൃദബന്ധം ഈ സന്ദര്‍ശനത്തോടെ ഊട്ടിയുറപ്പിക്കും.















