ഉച്ചയ്ക്ക് ഊണിന് വഴുതനങ്ങ വെച്ച് പുളിശ്ശേരി ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാം. എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍
- വഴുതനങ്ങ
- മഞ്ഞള്‍പ്പൊടി
- മുളകുപൊടി
- ഉപ്പ്
- വെളിച്ചെണ്ണ
- തൈര്
- ഉപ്പ്
- ജീരകം
- വറ്റല്‍മുളക്
- കറിവേപ്പില
- ചുവന്നുള്ളി
തയ്യാറാക്കുന്ന വിധം
വഴുതനങ്ങ വട്ടത്തില്‍ അരിയുക. അതിലേക്ക് അല്‍പ്പം മഞ്ഞള്‍പ്പൊടിയും, മുളകുപൊടിയും, ഉപ്പും ചേര്‍ത്തിളക്കുക. പാന്‍ അടുപ്പില്‍ വച്ച് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കുക. വഴുതനങ്ങ കഷ്ണങ്ങളാക്കിയത് അതിലേക്ക് ചേര്‍ത്തു വറുക്കുക. ബൗളിലേക്ക് തൈരെടുത്ത് വറുത്ത വഴുതനങ്ങ അതിലേക്ക് ചേര്‍ക്കുക. പാന്‍ അടുപ്പില്‍ വച്ച് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ജീരകവും കറിവേപ്പിലും വറ്റല്‍മുളകും ചേര്‍ക്കുക. ചുവന്നുള്ളി അരിഞ്ഞത്, മുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്തു വഴറ്റുക. തൈരിലേക്ക് ഇത് ചേര്‍ത്തിളക്കിയ ശേഷം വിളമ്പുക.
















