കൂടുതലായി ഇറച്ചി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് ഇത്രയും നാൾ കേട്ടിരുന്നത്. എന്നാൽ ഇനി പേടി വേണ്ടെന്നാണ് പുതിയ പഠനം പറയുന്നത്. ഇറച്ചി കൂടുതലായി കഴിക്കുന്നത് മരണസാധ്യത വര്‍ധിപ്പിക്കില്ലെന്നും അത്തരം ആശങ്കളെ ഭയക്കേണ്ടതില്ല എന്നും പുതിയ പഠനം പറയുന്നു.
കാനഡയിലെ മക്മാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിൽ ഗവേഷകരായ യാനി പാപാനികോലാവ്, സ്റ്റുവര്‍ട്ട് എം. ഫിലിപ്‌സ് എന്നിവർ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. അപ്ലൈഡ് ഫിസിയോളജി, ന്യൂട്രീഷ്യന്‍ ആന്‍ഡ് മെറ്റബോളിസം എന്ന പിയര്‍ റിവ്യൂഡ് ജേണലിലാണ് ഈ പഠനം വന്നിരിക്കുന്നത്.
19 വയസ്സും അതില്‍ കൂടുതലും പ്രായമുള്ള 16,000-ത്തോളം പേരിൽ നടത്തിയ പഠനത്തിനൊടുവിലാണ് ഇത്തരമൊരു കണ്ടെത്തൽ. മൃഗങ്ങൾ , സസ്യങ്ങൾ എന്നിവയിൽ നിന്നുള്ള പ്രോട്ടീന്‍ സാധാരണഗതിയില്‍ എത്രത്തോളമാണ് ഈ പ്രായത്തിലുള്ളവർ ഉപയോഗിക്കുന്നത് എന്നാണ് പഠനത്തിലൂടെ പരിശോധനയ്ക്ക് വിധേയമാക്കിയത്. കാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയ കാരണങ്ങളാല്‍ ഉള്‍പ്പെടെയുള്ള മരണസാധ്യതയുമായി ഇവരുടെ ഡയറ്റ് പ്ലാനിന് ബന്ധമുണ്ടോ എന്നും ഗവേഷകര്‍ പരിശോധിച്ചു. ഇതിലാണ് മൃഗങ്ങളില്‍ നിന്നുള്ള പ്രോട്ടീന്‍ കൂടുതല്‍ കഴിക്കുന്നത് മരണസാധ്യത വര്‍ധിപ്പിക്കില്ല എന്ന്ഗവേഷകർ കണ്ടെത്തിയത്.
ഇറച്ചി കൂടുതല്‍ കഴിക്കുന്നവരില്‍ കാന്‍സര്‍ കാരണമുള്ളമരണനിരക്ക് കുറവുള്ളതായും കണ്ടെത്തി. മൃഗങ്ങളില്‍ നിന്നോ സസ്യങ്ങളില്‍ നിന്നോ ഏതുതരം പ്രോട്ടീന്‍ കഴിച്ചാലും അത് ഏതെങ്കിലും തരത്തിലുള്ള മരണസാധ്യത വര്‍ധിപ്പിക്കുന്നില്ല എന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
content highlight: Meat eating
















