മാരുതി സുസുക്കിയുടെ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവിയായ മാരുതി ഇ വിറ്റാര ഈ വർഷം അവസാനത്തോടെ ഇന്ത്യയിൽ എത്തമെന്ന് റിപ്പോർട്ട്. വാഹനത്തിന്റെ വിലയെ പറ്റിയുള്ള വിവരങ്ങൾ അടുത്ത മാസത്തോടെ കമ്പനി പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏകദേശം 20 ലക്ഷം രൂപയാണ് വാഹനത്തിന്റെ വിലയെന്നാണ് കണക്കാക്കപ്പെടുന്നത്. 500 കിലോമീറ്ററിലധികം റേഞ്ച് ഒറ്റ ചാർജിൽ വാഹനത്തിന് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 61kWh/49kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക് ഓപ്ഷനിലായിരിക്കും വാഹനം എത്തുക എന്നാണ് റിപ്പോർട്ടുകൾ.
ഹേർടെക്ട് ഇ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഇ വിറ്റാര രൂപകല്പന ചെയ്തിരിക്കുന്നത്. ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ 2025ലാണ് ഇ വിറ്റാര കമ്പനി ആദ്യമായി അവതരിപ്പിച്ചത്. ഫ്രണ്ട്-വീൽ ഡ്രൈവ്, ആൾ വീൽ ഡ്രൈവ് എന്നിങ്ങനെ രണ്ട് ഡ്രൈവ് ട്രെയിനിലാണ് വാഹനം എത്തുന്നത്. സുസുക്കിയുടെ ഗുജറാത്തിലെ ഹൻസൽപൂർ ബെച്ചരാജിയിലെ മാരുതി സുസുക്കിയുടെ പ്ലാന്റിലാണ് ഇവി നിർമിക്കുന്നത്.
content highlight: Maruthi E- Vitara
















