ഇരുചക്ര വാഹന കമ്പനികളിൽ മുൻപന്തിയിലാണ് ഹീറോ മോട്ടോകോർപ്പ്. കമ്പനിയുടെ സ്പ്ലെൻഡർ ബൈക്ക് ഏറ്റവും ജനപ്രിയമായ ഒന്നാണ്. ജൂലൈയിലും കമ്പനിയുടെ മോഡൽ തിരിച്ചുള്ള വിൽപ്പനയിൽ സ്‍പ്ലെൻഡർ മുന്നിലായിരുന്നു.
ഹീറോയ്ക്ക് മികച്ച പ്രകടനം നൽകിയ മോഡലുകളിൽ HF ഡീലക്‌സിന്റെ പേരും ഉൾപ്പെടുന്നുണ്ട്.
കമ്പനിയുടെ മറ്റ് മോഡലുകളുടെ വിൽപ്പന 20,000 യൂണിറ്റിൽ താഴെയായിരുന്നു. ആറും അഞ്ചും ഉപഭോക്താക്കളെ മാത്രം ലഭിച്ച രണ്ട് മോഡലുകൾ ഉണ്ടായിരുന്നു. 2025 ജൂലൈയിൽ സ്പ്ലെൻഡറിന്റെ 2,22,774 യൂണിറ്റുകളും 2024 ജൂലൈയിൽ 2,44,761 യൂണിറ്റുകൾ വിറ്റഴിച്ചു.
2025 ജൂലൈയിൽ 71,477 യൂണിറ്റ് എച്ച്എഫ് ഡീലക്സ് വിറ്റു. 2024 ജൂലൈയിൽ 46,627 യൂണിറ്റുകൾ വിറ്റഴിച്ചു. അതായത്, 24,850 യൂണിറ്റുകൾ കൂടുതൽ വിറ്റഴിച്ചു. 2025 ജൂലൈയിൽ ഡെസ്റ്റിനി 125 ന്റെ 19,726 യൂണിറ്റുകൾ വിറ്റു. 2024 ജൂലൈയിൽ 5,709 യൂണിറ്റുകളാണ് വിറ്റഴിച്ചത്.
അതേസമയം 2025 ജൂലൈയിൽ 18,109 യൂണിറ്റ് പാഷൻ വിറ്റു. 2024 ജൂലൈയിൽ 11,399 യൂണിറ്റുകൾ വിറ്റ സ്ഥാനത്താണിത്. അതായത്, 6,710 യൂണിറ്റുകൾ കൂടി വിറ്റു. 58.86 ശതമാനം വാർഷിക വളർച്ച ലഭിച്ചു. 2025 ജൂലൈയിൽ എക്സ്ട്രീം 125R ന്റെ 12,287 യൂണിറ്റുകൾ വിറ്റു.
















