പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് കൊള്ളനടത്തിയെന്ന് ആരോപിച്ച് കോൺഗ്രസ് എംപിയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് ജയിച്ചത് വോട്ട് മോഷ്‌ടിച്ചിട്ടാണെന്നും തെളിവുകൾ വൈകാതെ പുറത്തുവിടുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ബിഹാറിൽ വോട്ടർ അധികാർ യാത്രക്കിടെയാണ് മോദിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.
വോട്ട് മോഷണ ആരോപണങ്ങൾ വരുമ്പോൾ എന്തുകൊണ്ടാണ് പ്രധാനമന്ത്രി മൗനം പാലിക്കുന്നത്? എന്തുകൊണ്ടാണാണ് ഒരു വാക്കു പോലും പറയാത്തതെന്ന് രാഹുൽ ചോദിച്ചു. ബിഹാറിൽ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരിൽ ഒരു സമ്പന്നൻ പോലുമില്ലെന്നും രാജ്യത്ത് പല തെരഞ്ഞെടുപ്പുകളിലായി നടന്ന അട്ടിമറിയുടെ കൂടുതൽ തെളിവുകൾ വൈകാതെ പുറത്തുവിടുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
















