തക്കാളി വെച്ച് എന്നും കറി അല്ലെ വയ്ക്കാറുള്ളത്? ഇന്ന് അല്പം വ്യത്യസ്തമായി ഒരു ഐറ്റം പരീക്ഷിച്ചാലോ? രുചികരമായ തക്കാളി പച്ചടിയുടെ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- തക്കാളി – 2 എണ്ണം
- സവാള – 1 എണ്ണം
- പച്ചമുളക് – 2 എണ്ണം
- എണ്ണ – 2 ടേബിള്‍സ്പൂണ്‍
- കടുക് – 1/4 ടീസ്പൂണ്‍
- വറ്റല്‍മുളക് – 2 എണ്ണം
- കറിവേപ്പില – 1 തണ്ട്
- തേങ്ങ – 3/4 കപ്പ്
- തൈര് – 3/4 കപ്പ്
- കടുക് – 1/4 ടീസ്പൂണ്‍
- ഉപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം തേങ്ങാ ചിരകി തൈരും കടുകും ചേർത്ത് അരച്ച് മാറ്റി വയ്ക്കുക. ശേഷം ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഇതിൽ വറ്റല്‍മുളകും കറിവേപ്പിലയും ഇട്ട് നന്നായി ഇളക്കുക. ഇതിലേക്ക് സവാള ഇട്ട് 2 മിനിറ്റ് വഴറ്റുക. ശേഷം തക്കാളിയും പച്ചമുളകും ഉപ്പും ഇട്ട് വേവിക്കുക. തീ ഓഫ് ചെയ്ത് ഇത് നന്നായി തണുത്തതിനു ശേഷം അരപ്പ് ചേര്‍ത്ത് നന്നായി യോജിപ്പിച്ചാൽ രുചിയൂറും തക്കാളി പച്ചടി റെഡി.
















