ധർമ്മസ്ഥല വിവാദത്തിൽ ശുചീകരണ തൊഴിലാളി സി. എൻ ചിന്നയ്യയുടെ മൊഴി പുറത്ത്. കോടതിയിൽ ഹാജരാക്കിയ തലയോട്ടി സമരസമിതി നേതാവ് മഹേഷ് തിമോരോടിയുടെ തോട്ടത്തിൽ നിന്ന് ശേഖരിച്ചതാണെന്ന് ചിന്നയ്യ മൊഴി നൽകി.ഇതോടെ മഹേഷ് തിമോരോടിയെ എസ്എടി ചോദ്യം ചെയ്യും.തിമരോടിയുടെ റബ്ബര്‍ തോട്ടത്തിലെ മണ്ണ് എസ്‌ഐടി പരിശോധിക്കും. തെളിവുകള്‍ എതിരായാല്‍ തിമരോടിയെ ചോദ്യം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് അന്വേഷണസംഘം കടക്കും. തനിക്ക് മകളില്ലെന്ന് മൊഴിമാറ്റിപ്പറഞ്ഞ സുജാത ഭട്ടിനേയും പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുമെന്നാണ് വിവരം.ധര്‍മ്മസ്ഥല വെളിപ്പെടുത്തല്‍ നടത്തിയ ശുചീകരണ തൊഴിലാളി തിമരോടിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് തിമരോടിയുടെ വീട്ടിലും പരിസരത്തും പ്രത്യേക അന്വേഷണസംഘം വിശദമായ പരിശോധന നടത്താനിരിക്കുന്നത്. ധര്‍മ്മസ്ഥലയില്‍ താന്‍ നിരവധി സ്ത്രീകളുടെ ശവശരീരങ്ങള്‍ കുഴിച്ചിട്ടെന്ന് പറഞ്ഞുകൊണ്ട് തെളിവിനായി ശുചീകരണ തൊഴിലാളി ഹാജരാക്കിയ തലയോട്ടി തിമരോടി കൊടുത്തുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍. തലയോട്ടിയില്‍ കണ്ട മണ്ണും തിമരോടിയുടെ ഉടമസ്ഥതയിലുള്ള റബ്ബര്‍ തോട്ടത്തില്‍ നിന്ന് കുഴിച്ചെടുത്ത മണ്ണിന്റേയും സാമ്പിളുകള്‍ ഒത്തുനോക്കാനും അന്വേഷണസംഘം തയ്യാറെടുക്കുകയാണ്.
അതേസമയം മകളെ കാണാനില്ലെന്ന് പറഞ്ഞ് മാദ്ധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട് സുജാത ഭട്ടിനെ പൊലീസ് മൂന്നാം ദിവസവും ചോദ്യം ചെയ്തു. ഇവരെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.മഹേഷ് തിമോരോടി തന്നെ ആക്രമിച്ചെന്നും ചിന്നയ്യ മൊഴി നൽകിയിട്ടുണ്ട്.ചിന്നയ്യയുടെ മൊഴിയുടെ വിശദാംശങ്ങൾ പുറത്തു വന്നതിന് പിന്നാലെ മഹേഷ് ഷെട്ടി തിമോരോടിയും ഗിരീഷ് മട്ടന്നനവറും ഒളിവിൽ പോയെന്നും റിപ്പോർട്ടുണ്ട്.
















