കൊച്ചി: ഐടി സേവനങ്ങള്‍, കണ്‍സള്‍ട്ടിംഗ്, ബിസിനസ് സൊലൂഷനുകള്‍ എന്നിവയിലെ മുന്‍ നിര ആഗോള കമ്പനി ആയ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ഐസിഐസിഐ ലോംബാര്‍ഡിനെ പൂര്‍ണ്ണമായും ഓട്ടോമേറ്റഡായ മള്‍ട്ടി-റീജിയന്‍ ഡിസാസ്റ്റര്‍ റിക്കവറി സ്വിച്ച്ഓവര്‍ നേടാന്‍ സജ്ജമാക്കി. ഇതോടെ ആമസോണ്‍ വെബ് സര്‍വീസസ് ക്ലൗഡില്‍ പൂര്‍ണ്ണമായും ഓട്ടോമേറ്റഡ് മള്‍ട്ടി-റീജിയന്‍ പ്രതിരോധശേഷി കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യ ഇന്‍ഷുറന്‍സ് കമ്പനികളില്‍ ഒന്നായി ഐസിഐസിഐ ലോംബാര്‍ഡ്.
അപ്രതീക്ഷിതമായ തടസ്സങ്ങളെ അതിജീവിച്ച് ബിസിനസ് തുടര്‍ച്ച ഉറപ്പാക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത ഈ നൂതന ഡിസാസ്റ്റര്‍ റിക്കവറി സൊലൂഷന്‍ സ്വീകരിച്ചിരിക്കുന്നത് ഓട്ടോമേഷന്‍-ഫസ്റ്റ്, ഇന്‍ഫ്രാസ്ട്രക്ചര്‍-ആസ്-കോഡ് എന്ന സമീപനമാണ്. ആമസോണ്‍ വെബ് സര്‍വീസസിന്റെ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കുറഞ്ഞ ഡൗണ്‍ടൈമോടെയും മനുഷ്യ ഇടപെടല്‍ ഇല്ലാതെ ഓട്ടോമേറ്റഡായി സിസ്റ്റം തകരാതെ സംരക്ഷിക്കുകയാണ് ഇതിലൂടെ.
ഞങ്ങളുടെ ഡിജിറ്റല്‍ ഓപ്പറേറ്റിംഗ് മോഡലിന്റെ കാതല്‍ അതിന്റെ പ്രതിരോധശേഷിയാണെന്നും ടിസിഎസിനെ ഞങ്ങളുടെ ടെക്‌നോളജി പങ്കാളിയായി ഉള്‍പ്പെടുത്തിയതിനാല്‍ ഡിസാസ്റ്റര്‍ റിക്കവറി ശേഷിയെ ചടുലമായ ഓട്ടോമേറ്റഡ്, ക്ലൗഡ്-നേറ്റീവ് സജ്ജീകരണമായി മാറ്റാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞുവെന്നും ഐസിഐസിഐ ലോംബാര്‍ഡിന്റെ ടെക്‌നോളജി ആന്‍ഡ് ഹെല്‍ത്ത് (അണ്ടര്‍റൈറ്റിംഗ് ആന്റ് ക്ലെയിംസ്) ചീഫ് ഗിരീഷ് നായക് പറഞ്ഞു. ഇത് അപ്രതീക്ഷിതമായ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രശ്‌നങ്ങളെ നേരിടാനുള്ള ഞങ്ങളുടെ കഴിവിനെ മെച്ചപ്പെടുത്തുകയും ഉപഭോക്താക്കള്‍ക്ക് തടസ്സമില്ലാത്ത സേവനം നല്‍കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഈ ഓട്ടോമേറ്റഡ് ഡിസാസ്റ്റര്‍ റിക്കവറി സൊലൂഷന്‍ സജ്ജമാക്കുന്നതിന് ടിസിഎസിന്റെ ഇന്‍ഷുറന്‍സ് മേഖലയിലെ ക്ലൗഡ് വൈദഗ്ധ്യം ഉപയോഗപ്പെടുത്തിയതിന് അവരോട് നന്ദി പറയുകയും അഭിനന്ദിക്കുകയും ചെയ്യുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്ലൗഡ്-നേറ്റീവ് ഇന്നൊവേഷനിലൂടെ സേവന സ്വീകര്‍ത്താക്കള്‍ക്ക് അടുത്ത തലമുറ പ്രതിരോധശേഷി നേടാന്‍ സഹായിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധത ഈ ബന്ധം എടുത്തുകാണിക്കുന്നുവെന്ന് ടിസിഎസ് ഇന്ത്യ ബിസിനസ്-പ്രസിഡന്റ് ആന്റ് കണ്‍ട്രി ഹെഡ് ഉജ്ജ്വല്‍ മാഥുര്‍ പറഞ്ഞു. ഓട്ടോമേഷനാല്‍ നയിക്കപ്പെടുന്ന ഡിസാസ്റ്റര്‍ റിക്കവറി സൊലൂഷന്‍ ബിഎഫ്എസ്‌ഐ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് തടസ്സമില്ലാത്തതും വേഗതയേറിയതും വിപുലീകരിക്കാവുന്നതുമായ ഡിസാസ്റ്റര്‍ റിക്കവറി മനുഷ്യ ഇടപെടല്‍ ഇല്ലാതെതന്നെ ലഭ്യമാക്കും. ഈ ഡിജിറ്റല്‍ യുഗത്തില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രതിരോധശേഷിയെ പുനര്‍നിര്‍വചിക്കാന്‍ ഐസിഐസിഐ ലോംബാര്‍ഡുമായുള്ള സഹകരണത്തിലൂടെ സാധിച്ചതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2006 മുതല്‍ ഐസിഐസിഐ ലോംബാര്‍ഡിന്റെ തന്ത്രപരമായ ഐടി പങ്കാളിയായി പ്രവര്‍ത്തിച്ചുവരുന്ന ടിസിഎസ്, 2013 മുതല്‍ അവരുടെ ഡേറ്റാസെന്റര്‍ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്തുവരുന്നു. 2021-ല്‍ ഐസിഐസിഐ ലോംബാര്‍ഡിന്റെ എല്ലാ ആപ്ലിക്കേഷനുകളും പബ്ലിക് ക്ലൗഡിലേക്ക് തടസ്സമില്ലാതെ മൈഗ്രേറ്റ് ചെയ്യുന്നതില്‍ ടിസിഎസ് നിര്‍ണായക പങ്കുവഹിച്ചു. അന്നുമുതല്‍ ഐസിഐസിഐ ലോംബാര്‍ഡിന്റെ ക്ലൗഡ് സംവിധാനത്തെ പിന്തുണച്ചു വരികയാണ് ടിസിഎസ്.
















