ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സോഷ്യൽ വർക്ക് വിഭാഗം എം. എസ്. ഡബ്ല്യൂ ഒന്നാം വർഷ വിദ്യാർത്ഥികളുടെ ദശദിന ഗ്രാമീണ സഹവാസ ക്യാമ്പ്, ‘ഒന്തിഗെ’, പാലക്കാട് കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തിലെ 15-ാം വാർഡ് പാലാരിയിലെ പാളമലയിൽ സമാപിച്ചു. അവസാന ദിവസമായ ആഗസ്റ്റ് 28ന് ഉച്ചയ്ക്ക് പാളമലയിലെ മലയർ വിഭാഗം ആദിവാസി ഉന്നതിയിൽ വെച്ച് വിദ്യാർത്ഥികൾ നടത്തിയ ഓണസദ്യയോടു കൂടി സമാപന പരിപാടികളാരംഭിച്ചു.
കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാസ്താകുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല സോഷ്യൽ വർക്ക് വിഭാഗം മേധാവി ഡോ. ജോസ് ആന്റണി അദ്ധ്യക്ഷനായിരുന്നു. മലയർ വിഭാഗം പ്രതിനിധി നീതു, അദ്ധ്യാപക, വിദ്യാർത്ഥി, പഞ്ചായത്ത് പ്രതിനിധികൾ ചടങ്ങിൽ പ്രസംഗിച്ചു. തുടർന്ന് നടന്ന കലാപരിപാടികളോടെ ക്യാമ്പ് സമാപിച്ചു.
















