ചെറുപയർ പരിപ്പും ശർക്കരയും ചേർത്തുള്ള പായസമാണിത്. ചെറുപയർ പരിപ്പ്, ശർക്കര, ഒന്നാം പാൽ, രണ്ടാം പാൽ, മൂന്നാം പാൽ, നെയ്യ്, ഏലക്ക, ചുക്ക്, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ ഉപയോഗിച്ച് ഉണ്ടാക്കാം. ആദ്യം പരിപ്പ് നെയ്യിൽ വറുത്ത് വേവിക്കുക. അതിലേക്ക് ശർക്കര ഉരുക്കി ചേർത്ത് തിളപ്പിക്കുക. പിന്നീട് രണ്ടാം പാൽ ചേർത്ത് വീണ്ടും തിളപ്പിക്കുക. അവസാനം ഒന്നാം പാൽ ചേർത്ത് വാങ്ങിവയ്ക്കാം. വറുത്ത അണ്ടിപ്പരിപ്പും മുന്തിരിയും ചേർത്ത് അലങ്കരിക്കുക.
















