നറുക്കിയ ഗോതമ്പും ശർക്കരയും ചേർത്താണ് ഇത് ഉണ്ടാക്കുന്നത്. നറുക്കിയ ഗോതമ്പ്, ശർക്കര, തേങ്ങാപ്പാൽ (ഒന്നാം, രണ്ടാം, മൂന്നാം പാൽ), നെയ്യ്, ഏലക്ക, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവയാണ് ചേരുവകൾ. ഗോതമ്പ് വേവിച്ച് അതിൽ ശർക്കര ഉരുക്കി ചേർത്ത് തിളപ്പിക്കുക. പിന്നീട് രണ്ടാം പാൽ ചേർത്ത് വേവിക്കുക. അവസാനം ഒന്നാം പാൽ ചേർത്ത് വാങ്ങിവയ്ക്കുക. നെയ്യിൽ വറുത്ത അണ്ടിപ്പരിപ്പും മുന്തിരിയും ചേർത്ത് അലങ്കരിക്കുക.
















