കോഴിക്കോട് തത്തയെ കൂട്ടിലടച്ച് വളർത്തിയ വീട്ടുടമസ്ഥനെതിരെ കേസെടുത്ത് വനംവകുപ്പ്. വയലിൽ നിന്ന് കെണിവെച്ച് പിടികൂടി കൂട്ടിലടച്ചു വളർത്തുകയായിരുന്ന തത്തയെ താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവും കസ്റ്റഡിയിലെടുത്തു.
തത്തയെ അരുമ ജീവിയാക്കി വളര്‍ത്തുന്നത് കുറ്റകരമാണ്. വന്യജീവി സംരക്ഷണ നിയമപ്രകാരം മൂന്ന് വര്‍ഷം വരെ ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമാണ് തത്തയെ വളര്‍ത്തുന്നത്.
STORY HIGHLIGHT: case against man who kept parrot
















