ചേരുവകൾ
പുട്ടുപൊടി -1 കപ്പ്
ഉപ്പ് പാകത്തിന്
വെള്ളം ആവശ്യത്തിന്
വെളിച്ചെണ്ണ -1 1/2 ടീസ്പൂൺ
സവാള -1 എണ്ണം
കറിവേപ്പില -1 തണ്ട്
ചതച്ച ഉണക്കമുളക് -1 ടീസ്പൂൺ
ഗ്രേറ്റ് ചെയ്ത കാരറ്റ് -1/4 കപ്പ്
തേങ്ങ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
1. പുട്ടുപൊടിയിലേക്ക് ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്തു മിക്സ് ചെയ്ത് (പുട്ടിനു നനച്ചെടുക്കുന്ന പരുവത്തിൽ )15 മിനുട്ട് മാറ്റി വെക്കുക.
2. ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ സവാള അരിഞ്ഞത് ഇട്ട് വഴറ്റുക.
3. ഉള്ളി വാടി കളർ ഒന്ന് മാറി വരുമ്പോൾ ചതച്ച മുളകും കറിവേപ്പിലയും ചേർത്തു ഒന്ന് വഴറ്റിയിട്ട് തേങ്ങയും ചേർത്തു മിക്സ് ചെയ്ത് തീ ഓഫാക്കി നനച്ച പുട്ടുപൊടിയിലേക്ക് ചേർക്കുക.
4. ഇതിലേക്ക് കാരറ്റും ചേർത്തു മിക്സ് ചെയ്ത് പുട്ടുകുറ്റിയിൽ തേങ്ങയിട്ട് ഈ മിക്സും ഇട്ട് ആവിയിൽ 5 മിനുട്ടിൽ വേവിച്ചെടുത്താൽ കറിയൊന്നും ഇല്ലാതെ കഴിക്കാവുന്ന ഉള്ളി പുട്ട് റെഡി.
















