ചേരുവകൾ
നേന്ത്രപ്പഴം -1 എണ്ണം
നെയ്യ് -1 1/2 ടീസ്പൂൺ
അണ്ടിപ്പരിപ്പ് ,ഉണക്കമുന്തിരി
തേങ്ങ -1/4 കപ്പ്
സേമിയ -1/2 കപ്പ്
പാൽ -3/4 കപ്പ്
പഞ്ചസാര -4 ടേബിൾ സ്പൂൺ
ഏലക്കാപ്പൊടി -1/2 ടീസ്പൂൺ
മുട്ട -2 എണ്ണം
തയ്യാറാക്കുന്ന വിധം
1. ആദ്യം പാനിലേക്ക് നെയ്യൊഴിച്ചു അണ്ടിപ്പരിപ്പും മുന്തിരിയും ഇട്ട് വറുത്തു കോരി മാറ്റുക.
2. ഇനി ഇതിലേക്ക് പഴം ചെറുതായി അരിഞ്ഞത് ഇട്ട് വഴറ്റി മാറ്റി വെക്കുക.
3. പിന്നെ തേങ്ങ ചിരവിയത് ഇട്ട് ഒന്ന് ചൂടാക്കി കോരി മാറ്റി വെച്ചിട്ട് അൽപ്പം നെയ്യൊഴിച്ചു അതിലേക്ക് സേമിയ ഇട്ട് ചെറുതായി ഒന്ന് വറുത്തു പാലൊഴിച്ചു വേവിക്കുക.
4. ഇനി ഒരു ബൗളിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ചു പഞ്ചസാരയും ഏലക്കാപൊടിയും ചേർത്തു നന്നായി മിക്സ് ചെയ്ത ശേഷം അതിലേക്ക് വഴറ്റിയ പഴവും തേങ്ങയും വേവിച്ച സേമിയവും അണ്ടിപ്പരിപ്പും മുന്തിരിയുമെല്ലാം ചേർത്തു മിക്സ് ചെയ്യുക.
5. ഇഡലിത്തട്ടിൽ നെയ്യ് ബ്രഷ് ചെയ്ത് ഓരോ കുഴിയിലും ഈ മിക്സ് ഒഴിച്ച് ആവിയിൽ വേവിക്കുക.
നാലോ അഞ്ചോ മിനുട്ട് വേവിച്ചെടുത്താൽ അടിപൊളി പലഹാരം റെഡിയായി
















