ചേരുവകൾ
നെയ്യ് – 1 ടേബിൾ സ്പൂൺ
തേങ്ങ – 1.1/2 കപ്പ്
ശർക്കര – 1 കപ്പ് ചിരകിയത്
വെള്ളം – 2 ടേബിൾസ്പൂൺ
ഏലയ്ക്കാപ്പൊടി – 1/4 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
പാത്രത്തിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് ഇതിലേക്ക് ചീവിയെടുത്ത ഒരു കപ്പ് ശർക്കരയും കൂടെ രണ്ട് ടേബിൾ സ്പൂൺ വെള്ളം ചേർത്ത് ശർക്കര പാവുകാച്ചി എടുക്കുക . ഒറ്റനൂൽ പരുവത്തിൽ എത്തുമ്പോൾ . ഗ്രേറ്ററിൽ വച്ച് ചീവി എടുത്ത തേങ്ങ കൂടെ ഇതിലേക്ക് ചേർക്കുക. ഇത് നമുക്ക് വേവിച്ചെടുക്കാം ഇടയ്ക്ക് ഏലക്ക പൊടി കൂടെ ചേർത്തു കൊടുക്കുന്നു. നല്ല ഒട്ടുന്ന പരുവത്തിലേക്ക് ഇത് വരുന്ന സമയത്ത് തീ ഓഫ് ചെയ്യുക . കയ്യിൽ നെയ്യ് പുരട്ടി ചൂടാറിയാൽ ഉരുട്ടി എടുക്കാം
















