ചേരുവകൾ
നേന്ത്രപ്പഴം -2 എണ്ണം
തേങ്ങ -1 മുറി
മൈദ -1 കപ്പ്
കോൺ ഫ്ലോർ -2 ടേബിൾ സ്പൂൺ
പഞ്ചസാര -2 ടേബിൾ സ്പൂൺ
ഉപ്പ് -1/4 ടീസ്പൂൺ
ഏലക്കാപ്പൊടി -1/2 ടീസ്പൂൺ
മഞ്ഞൾ പൊടി -2 നുള്ള്
വെള്ളം ആവശ്യത്തിന്
എണ്ണ പൊരിക്കാൻ
തയ്യാറാക്കുന്ന വിധം
1. നേന്ത്രപ്പഴം പകുതി മുറിച്ചു നീളത്തിൽ 8 കഷണങ്ങളാക്കുക.
2. തേങ്ങ ചിരട്ടയിൽ നിന്നും കഷ്ണങ്ങളായി എടുത്ത് അതിന്റെ പുറമെ ഉള്ള ബ്രൗൺ കളർ കളഞ്ഞു മിക്സിയുടെ ജാറിലേക്ക് ഇട്ട് ഒന്ന് ചതച്ചെടുത്തു ചൂടായ പാനിൽ ഇട്ട് ഡ്രൈ ആവുന്നത് വരെ വറുത്തെടുക്കുക.
3. ഒരു ബൗളിലേക്ക് മൈദയും കോൺ ഫ്ലോറും പഞ്ചസാരയും ഉപ്പും ഏലക്കാപൊടിയും മഞ്ഞൾ പൊടിയും ഇട്ട് ആവശ്യത്തിന് വെള്ളവും ഒഴിച്ച് മിക്സ് ചെയ്ത് പഴം പൊരിക്കുള്ള മാവിന്റെ പരുവത്തിൽ ആക്കുക.
4. ഇനി കട്ട് ചെയ്ത പഴം ഈ മാവിൽ മുക്കി തേങ്ങയിൽ കോട്ട് ചെയ്ത് ചൂടായ എണ്ണയിലേക്കിട്ട് ഫ്രൈ ചെയ്യുക.
5. ഒരു സൈഡ് റെഡിയായി വരുമ്പോൾ തിരിച്ചിട്ട് മറ്റേ സൈഡും റെഡിയായി നല്ലൊരു ഗോൾഡൻ ബ്രൗൺ കളർ ആകുമ്പോൾ എടുക്കാം.
നല്ല രുചികരമായ ക്രിസ്പി പഴം പൊരി റെഡിസാധാരണ പഴം പൊരിയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു രുചിയാണിതിന്.
















