യുഎസ് മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ സീക്രട്ട് സർവീസ് സുരക്ഷ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റദ്ദാക്കി. ജോ ബൈഡൻ തന്റെ കാലാവധി തീരും മുൻപ് കമല ഹാരിസിന് ഏർപ്പെടുത്തിയ സുരക്ഷയാണ് റദ്ദാക്കിയിരിക്കുന്നതെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ഇതോടെ ലോസ് ആഞ്ചലസിൽ കമല ഹാരിസിനെ സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ട ഏജന്റുമാരെയും, ഭീഷണികൾ തിരിച്ചറിഞ്ഞ് മുൻകൂട്ടി തടയുന്നതിനുള്ള സുരക്ഷാ ഇന്റലിജൻസ് സംവിധാനങ്ങളെയും അവർക്ക് നഷ്ടമാകും.
വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ജനുവരിയിൽ പദവി ഒഴിഞ്ഞതിന് ശേഷം ആറുമാസത്തേക്ക് ഈ അധിക സുരക്ഷ ലഭിക്കാൻ നിയമപ്രകാരം കമല ഹാരിസിന് അർഹതയുണ്ടായിരുന്നു. അത് ജൂലൈയിൽ അവസാനിക്കേണ്ടതായിരുന്നു. എന്നാൽ ജോ ബൈഡൻ ഒപ്പിട്ട ഒരു നിർദ്ദേശപ്രകാരം ഈ സുരക്ഷ ഒരു വർഷത്തേക്ക് കൂടി നീട്ടിയിരുന്നു. ഓഗസ്റ്റ് 28-ന് പുറത്തിറക്കിയ മെമ്മോയിൽ, കമല ഹാരിസിനായി നിയമം അനുശാസിക്കുന്നതിനപ്പുറം എക്സിക്യൂട്ടീവ് മെമ്മോറാണ്ടം വഴി മുമ്പ് അംഗീകരിച്ചിട്ടുള്ള എല്ലാ സുരക്ഷാ നടപടികളും സെപ്റ്റംബർ ഒന്ന് മുതൽ നിർത്തലാക്കാൻ സീക്രട്ട് സർവീസിന് നിർദേശം നൽകിയിട്ടുണ്ട്.
STORY HIGHLIGHT : Trump revokes Secret Service protection for Kamala Harris
















