ഓണത്തിനുശേഷം മിൽമ പാൽ വില വർധിച്ചേക്കും. ബോർഡ് യോഗത്തിൽ ഇതുസംബന്ധിച്ച് തത്വത്തിൽ ധാരണയായി. അഞ്ച് രൂപ വരെയെങ്കിലും കൂട്ടണമെന്നാണ് യോഗത്തിൽ ഉന്നയിച്ച ആവശ്യം.
അടുത്തമാസം 15നാണ് അടുത്ത ബോർഡ് യോഗം ചേരുക. 2022 ഡിസംബറിലാണ് അവസാനമായി മിൽമ പാലിന് ആറ് രൂപ കൂട്ടിയത്.
















