ജപ്പാൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനയിലേക്ക് യാത്ര തിരിക്കും. മോദിക്ക് ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബ ഉച്ചവിരുന്ന് നൽകും. പ്രധാനമന്ത്രി ഇഷിബയ്‌ക്കൊപ്പം മോദി ടോക്കിയോയിലെ ഇലക്ട്രോണിക്സ് ഫാക്ടറിയും സന്ദർശിക്കും. ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിക്കായി മോദി ഇന്ന് ഇന്ത്യൻ സമയം വൈകുന്നേരം 4 മണിക്ക് ചൈനീസ് നഗരമായ ടിയാൻജിനിൽ എത്തും. നാളെ ചൈനീസ് സമയം ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്കാണ് മോദി ഷി ജിൻപിങ് ചർച്ച നിശ്ചയിച്ചിരിക്കുന്നത്. ഗൽവാൻ സംഘർഷത്തിനു ശേഷമുള്ള മോദിയുടെ ആദ്യ ചൈന സന്ദർശനമാണിത്. വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് ഉൾപ്പെടെ പരസ്പര വിശ്വാസം വളർത്തുന്ന നിരവധി തീരുമാനങ്ങൾ ചർച്ചയിൽ പ്രതീക്ഷിക്കാം.
















