രാഹുൽ മാങ്കൂട്ടത്തിൽ എംൽഎക്കെതിരായ കേസിൽ ഇന്ന് പ്രത്യേക അന്വേഷണ സംഘം പരിശോധന ആരംഭിക്കും. സ്ത്രീകളെ പിന്തുടർന്ന് ശല്യപ്പെടുത്തിയതിനാണ് രാഹുലിനെതിരെ നിലവിൽ കേസ് എടുത്തിട്ടുള്ളത്.
ഇതുമായി ബന്ധപ്പെട്ട ആദ്യ അന്വേഷണ ഉദ്യോഗസ്ഥൻ ലഭിച്ച പരാതികൾ പുതിയ അന്വേഷണ ഉദ്യോഗസ്ഥനായ ഷാജിക്ക് കൈമാറി. ഇതനുസരിച്ച് പരാതിക്കാരായ 6 പേരിൽ നിന്നും മൊഴിയെടുക്കുകയും ചെയ്യും.
പരാതിക്കാരോട് കൈവശമുള്ള തെളിവുകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് നൽകും. ആരോപണം ഉന്നയിച്ചവർ ആരും തന്നെ ഇതുവരെ പരാതിയുമായി രംഗത്ത് വന്നിട്ടില്ല.
നിലവിലെ പരാതിക്കാരുടെ മൊഴിപ്രകാരം വെളിപ്പെടുത്തൽ നടത്തിയവരെ നേരിൽ കണ്ട് മൊഴിയെടുക്കാണ് പോലീസിന്റെ ശ്രമം.
സൈബർ തെളിവുകളും പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനായി സൈബർ ഉദ്യോഗസ്ഥരെയും അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
















