ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ മൂന്ന് ദിവസം കൂടി ശക്തമായ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ജമ്മു, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ പ്രളയമുന്നറിയിപ്പ് നില്‍ക്കുകയാണ്. അതേസമയം കഴിഞ്ഞ ദിവസം ജമ്മുവില്‍ ഉണ്ടായ മണ്ണിടിച്ചിലിലും പ്രളയത്തിലും മരണം 45 കടന്നതായി അധികൃതർ അറിയിച്ചു.
ശക്തമായ മഴ തുടരുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
















