പുതിയ എഐ ഫീച്ചര്‍ അവതരിപ്പിച്ച് വാട്ട്‌സാപ്പ്. ‘റൈറ്റിംഗ് ഹെൽപ്പ്’എന്ന ഫീച്ചറാണ് വാട്ട്സാപ്പില്‍ നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചത്. ഈ ഫീച്ചര്‍ ഉപയോഗിച്ചുകൊണ്ട് ഉപയോക്താക്കള്‍ക്ക് അവരുടെ സംഭാഷണങ്ങൾ എഡിറ്റ് ചെയ്യാനും, വീണ്ടും എഴുതാനും, അല്ലെങ്കിൽ സംഭാഷണത്തിന്റെ ടോൺ മാറ്റാനും സഹായിക്കുന്നു.
അതായത്, സന്ദേശങ്ങളിലെ വ്യാകരണ പിഴവുകൾ മാത്രം തിരുത്തുന്നതിന് പുറമെ, വ്യത്യസ്ത സന്ദർഭങ്ങൾക്കനുസരിച്ച് സന്ദേശങ്ങൾ ക്രമീകരിക്കാനും ഇത് സഹായിക്കുന്നു. എഐയുടെ ഈ പുതിയ ഫീച്ചർ ‘പ്രൈവറ്റ് പ്രോസസിംഗ്’ എന്ന സാങ്കേതികവിദ്യയിലാണ് പ്രവർത്തിക്കുന്നത്. ഇത് ഉപയോക്താക്കളുടെ സന്ദേശങ്ങൾ പൂർണ്ണമായും സ്വകാര്യമായി നിലനിർത്താൻ സഹായിക്കുന്നു. അതിനാൽ, മെറ്റയ്‌ക്കോ വാട്ട്‌സാപ്പിനോ ഉപയോക്താക്കളുടെ സ്വകാര്യ സന്ദേശങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയില്ല. അതുവഴി അവ സുരക്ഷിതമായി നിലനിൽക്കും.
നിലവിൽ, റൈറ്റിംഗ് ഹെൽപ്പ് ഫീച്ചർ ഇംഗ്ലീഷ് ഭാഷയിൽ മാത്രമാണ് ലഭ്യമാക്കിയിട്ടുള്ളത്. ഈ വർഷം അവസാനത്തോടെ കൂടുതൽ ഭാഷകളിലേക്കും കൂടുതൽ രാജ്യങ്ങളിലേക്കും ഈ എഐ ടൂൾ വ്യാപിപ്പിക്കാൻ വാട്ട്‌സാപ്പ് പദ്ധതിയിടുന്നുണ്ട്.
content highlight: Whatsapp
















