കോഴിക്കോട്: എസ്എൻഡിപി നേതാവിൻ്റ വീടിന് നേരെ ആക്രമണം. വടകര ശാഖ പ്രസിഡൻ്റ് ദാമോദരൻ്റെ വടകര കുറുമ്പയിലെ മീത്തലെ മഠത്തിൽ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. വടകര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.
ഇന്ന് പുലർച്ചെ 12.45 ഓടെയായിരുന്നു സംഭവം. വീടിൻ്റ മുൻഭാഗത്തെ അഞ്ച് ജനൽ ചില്ലുകൾ അക്രമി തകർത്തു. വീട്ടിലെ സിസിടിവി ക്യാമറയും തകർത്തു. അക്രമി വീട്ടിലേക്ക് വരുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. എസ് എൻ ഡി പി യൂണിയനിൽ നില നിൽക്കുന്ന പ്രശ്നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്.
















