വെറും മൂന്ന് ചേരുവകൾ മതി സ്മൂത്തി തയ്യാറാക്കുവാൻ. പാൽ, പീനട്ട് ബട്ടർ, ഏത്തപ്പഴം എന്നിവയുണ്ടെങ്കിൽ സ്മൂത്തി റെഡി. നമ്മൾ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നവയാണ് ഈത്തപ്പഴവും പാലും ബട്ടറുമൊക്കെ. ഇവ പോഷകസമൃദ്ധവും രുചികരവും മാത്രമല്ല, ആരോഗ്യത്തിന് കാരണമാകുന്ന ബയോആക്ടീവ് സംയുക്തങ്ങളാലും നിറഞ്ഞവയാണ്. ഈ സ്മൂത്തിയിൽ ധാരാളം പ്രോടീൻ അടങ്ങിയിരിക്കുന്നു. കാൽസ്യം, പൊട്ടാസ്യം, ഫൈബർ, വിറ്റാമിൻ ഇ കൊണ്ടും ഈ സ്മൂത്തി സമ്പുഷ്ടമാണ്. പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പുകളും കലർന്നിരിക്കുന്നതിനാൽ സ്മൂത്തി കുടിച്ച് കഴിയുമ്പോൾ വയർ നിറഞ്ഞതായി നമുക്ക് തോന്നും.
ചേരുവകള്‍
200 മില്ലി പാൽ
1 ഏത്തപ്പഴം തൊലി കളഞ്ഞ് അരിഞ്ഞത്
20 ഗ്രാം പീനട്ട് ബട്ടർ
1 ടേബിൾസ്പൂൺ ഓട്സ്
1 നുള്ളി കറുവാപ്പട്ടയുടെ പൊടി
ഐസ് ക്യൂബുകൾ
തയ്യാറാക്കുന്ന വിധം
എല്ലാ ചേരുവകളും ഒരു മിക്സിയിൽ ചേർത്ത് മിനുസമാകുന്നത് വരെ അടിച്ചെടുക്കുക. ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ച് വിളമ്പുക. ബനാന പീനട്ട് ബട്ടർ സ്മൂത്തി തയ്യാർ.
















