തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷം പരിപാടി സെപ്റ്റംബര്‍ 3 മുതല്‍ 9 വരെ സംഘടിപ്പിക്കും. സെപ്റ്റംബര്‍ 3ന് വൈകിട്ട് കനകക്കുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നടന്മാരായ ബേസില്‍ ജോസഫ്, തമിഴ് നടൻ ജയം രവി തുടങ്ങിയവര്‍ ചടങ്ങിൽ മുഖ്യാതിഥികളാകും.
പതിനായിരത്തോളം കാലാകാരന്മാര്‍ ആഘോഷത്തിന്റെ ഭാഗമാകുമെന്നും മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. സമാപന ഘോഷയാത്രയില്‍ 150 ഓളം നിശ്ചല ദൃശ്യങ്ങളും ഉണ്ടാകും.
















