പതിനാലുകാരിയെ ഭീഷണിപ്പെടുത്തി വിവിധ സംസ്ഥാനങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കകയും മയക്കുമരുന്ന് വില്‍പ്പന നടത്തിക്കുകയും ചെയ്ത കേസില്‍ രണ്ടാനച്ചനായ മാറനല്ലൂര്‍ സ്വദേശി അനീഷിന് അമ്പത്തിയഞ്ച് വര്‍ഷം കഠിനതടവിനും നാല്പതിനായിരം രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗം കോടതി ജഡ്ജി അഞ്ചുമീരബിര്‍ള ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷവും നാലുമാസവും കൂടുതല്‍ തടവ് അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നല്‍കണം. 2019-20 കാലഘട്ടങ്ങളിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുട്ടി ഏഴാം ക്ലാസില്‍ പഠിച്ചുകൊണ്ടിരിക്കെ കുട്ടിയുടെ അമ്മയെ രണ്ടാമത് വിവാഹം കഴിച്ചതാണ് പ്രതി.
വിവാഹം കഴിഞ്ഞ് കുറച്ചുനാളുകള്‍ക്ക് ശേഷം പ്രതി കുട്ടിയും അമ്മയുമായി നാഗര്‍കോവിലില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. അവിടെ വെച്ച് അമ്മ വീട്ടില്‍ ഇല്ലാത്ത സമയത്ത് കുട്ടിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. കുട്ടി എതിര്‍ത്തെങ്കിലും ഭീഷണിപ്പെടുത്തി മര്‍ദ്ദിച്ചതിനു ശേഷം ആണ് പീഡിപ്പിച്ചത്. തുടര്‍ന്ന് പലതവണ കുട്ടി കരഞ്ഞ് നിലവിളിച്ചെങ്കിലും വെളിയില്‍ പറഞ്ഞാല്‍ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ കുട്ടി പുറത്ത് പറഞ്ഞില്ല. തുടര്‍ന്ന് ആന്ധ്രയിലും വിശാഖപട്ടണത്തിലും ഇവരെ കൊണ്ടുപോയി അവിടെവച്ചും കുട്ടിയെ പീഡിപ്പിച്ചു. മയക്കുമരുന്ന് കച്ചവടത്തിന് വേണ്ടിയാണ് പ്രതി പല സംസ്ഥാനങ്ങളിലും പോയത്. കുട്ടിയെ അമ്മയും ഭീഷണിപ്പെടുത്തി മയക്കുമരുന്ന് കച്ചവടത്തിനും വിടുമായിരുന്നു.
കുട്ടി അച്ഛനെയും സഹോദരനെയും ഫോണില്‍ വിളിച്ച് സംഭവം പറയാന്‍ ശ്രമിച്ചപ്പോള്‍ പ്രതി ഭീകരമായി മര്‍ദ്ദിച്ചിരുന്നു. തിരുവനന്തപുരം തിരുമല താമസത്തിനു വന്നതിനു ശേഷം പീഡനം വീണ്ടും തുടര്‍ന്നു. ഇതില്‍ മനംനൊന്ത് കുട്ടി ബന്ധുക്കളോട് പറയുകയായിരുന്നു. ബന്ധുക്കള്‍ ഇടപെട്ടിട്ടാണ് പോലീസില്‍ വിവരം അറിയിച്ചത്. പ്രതി ഒരു കൊലക്കേസിലും പ്രതിയാണ്. പ്രോസിക്യൂഷന്‍ വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്. വിജയ് മോഹന്‍, അഡ്വ അരവിന്ദ് .ആര്‍ എന്നിവര്‍ ഹാജരായി. പൂജപ്പുര ഇന്‍സ്‌പെക്ടര്‍ വിന്‍സന്റ് എം.എസ്.ദാസ്, ആര്‍. റോജ് എന്നിവരാണ് കേസ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന്‍ 29 സാക്ഷികളെ വിസ്തരിച്ചു 15 രേഖകളും 2 തൊണ്ടിമുതലുകളും ഹാജരാക്കി
CONTENT HIGH LIGHTS;Accused sentenced to 55 years in prison for raping 14-year-old girl and selling drugs
















