ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിന് ശേഷം അല്‍ത്താഫ് സലിം സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍- കല്യാണി പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ‘ഓടും കുതിര ചാടും കുതിര’ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഈ ഫെസ്റ്റിവല്‍ സീസണില്‍ ഫാമിലിക്ക് ഉള്‍പ്പെടെ പോയി എന്‍ജോയ് ചെയ്ത കാണാന്‍ കഴിയുന്ന സിനിമയാണ് ഓട് കുതിര ചാടും കുതിര. ഈ സിനിമയിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും ഒരു ക്രാക്ക് ഉണ്ട്, അല്പം വട്ടില്ലേ എന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള ആ പെര്‍ഫോമന്‍സ്, അതാണ് ഈ പടത്തിന്റെ പ്രധാന എന്റര്‍ടൈന്‍മെന്റ് ഘടകവും. ഇമോഷന്‍സും വൈകാരികതയും ഒക്കെയും തികച്ചും ഫണ്‍ മൂടില്‍ ആണ് സംവിധായകന്‍ എക്‌സിക്യൂട്ട് ചെയ്തിട്ടുള്ളത്.
ഫഹദ്, കല്യാണി, വിനിത്, അനുരാജ്, സുരേഷ് കൃഷ്ണ എന്നിങ്ങനെ അനേകം ആര്‍ട്ടിസ്റ്റുകള്‍ ചിത്രത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്, എങ്കിലും ലാല്‍ അവതരിപ്പിച്ച മാത്യു എന്ന് കഥാപാത്രം തിയേറ്ററില്‍ ഏറെ ചിരി പടര്‍ത്തി. ഫണ്‍ എലമെന്റ്കളുടെ ഒരു ഘോഷയാത്ര തന്നെയാണ് ഓടും കുതിര ചാടും കുതിര. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ഛായാഗ്രഹകന്‍ – ജിന്റോ ജോര്‍ജ്, സംഗീതം – ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റിങ് – നിധിന്‍ രാജ് അരോള്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ – അശ്വിനി കാലേ, കലാസംവിധാനം – ഔസേപ്പ് ജോണ്‍, വസ്ത്രലങ്കാരം – മഷര്‍ ഹംസ, മേക്കപ്പ് – റോണെക്‌സ് സേവ്യര്‍, സൗണ്ട് ഡിസൈന്‍ – ഡിക്‌സണ്‍ ജോര്‍ജ്, കളറിസ്റ്റ് – രമേഷ് സി പി, ഗാനരചന – സുഹൈല്‍ കോയ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സുധര്‍മ്മന്‍ വള്ളിക്കുന്ന്, ഫിനാന്‍സ് കണ്‍ട്രോളര്‍ – ശിവകുമാര്‍ പെരുമുണ്ട, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ -അനീവ് സുകുമാര്‍, VFX – ഡിജിബ്രിക്സ്, പി ആര്‍ ഒ – എ എസ് ദിനേശ്, സ്റ്റില്‍സ് – രോഹിത് കെ സുരേഷ്, ഡിസൈന്‍സ് – യെല്ലോട്ടൂത്, കോണ്‍ടെന്റ് & മാര്‍ക്കറ്റിംഗ് – ഒബ്‌സ്‌ക്യൂറ. വിതരണം – സെന്‍ട്രല്‍ പിക്‌ചേഴ്‌സ്.
















