റൈസ് വിഭവങ്ങൾക്കൊപ്പം കഴിക്കാൻ ഉചിതമായ ക്രീമി വിഭവമാണിത്.
ചേരുവകൾ:
ബീറ്റ്റൂട്ട് – 1 (ഗ്രേറ്റ് ചെയ്തത്)
തൈര് – 1 കപ്പ്
ജീരകം – 1/2 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
കടുക്, വറ്റൽമുളക്, എണ്ണ – താളിക്കാൻ
തയ്യാറാക്കുന്ന വിധം:
ഗ്രേറ്റ് ചെയ്ത ബീറ്റ്റൂട്ട് വേവിച്ചെടുക്കുക.
തൈര്, ജീരകം, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.
ഒരു ചെറിയ പാനിൽ എണ്ണ ചൂടാക്കി കടുക്, വറ്റൽമുളക് എന്നിവയിട്ട് താളിച്ച് റൈതയിൽ ചേർക്കുക.
















