കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ആരോഗ്യകരമായ പ്രഭാതഭക്ഷണം.
ചേരുവകൾ:
ദോശമാവ് – 2 കപ്പ്
കാരറ്റ്, ബീറ്റ്റൂട്ട്, ബീൻസ്, കാബേജ്, സവാള – ചെറുതായി അരിഞ്ഞത്
ഇഞ്ചി – ചെറുതായി അരിഞ്ഞത്
മല്ലിയില, കറിവേപ്പില – ആവശ്യത്തിന്
മഞ്ഞൾപ്പൊടി, ഉപ്പ് – ആവശ്യത്തിന്
നെയ്യ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ചെറുതായി അരിഞ്ഞ പച്ചക്കറികൾ ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിച്ചെടുക്കുക.
ഈ പച്ചക്കറികൾ ദോശമാവിൽ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
പാൻ ചൂടാക്കി മാവ് ഒഴിച്ച് ദോശ ചുട്ടെടുക്കുക. നെയ്യ് പുരട്ടി മൊരിച്ചെടുക്കാം.
















