ചേരുവകൾ:
ചേന, കായ (പച്ച) – ഓരോന്നും 1 കപ്പ്
തേങ്ങ ചിരകിയത് – 1 കപ്പ്
തൈര് – 1 കപ്പ്
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
കുരുമുളകുപൊടി – 1 ടീസ്പൂൺ
കടുക് – 1/2 ടീസ്പൂൺ
ഉലുവ – 1/4 ടീസ്പൂൺ
കറിവേപ്പില – 2 തണ്ട്
വറ്റൽമുളക് – 2 എണ്ണം
വെളിച്ചെണ്ണ, ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ചേനയും കായയും കഷണങ്ങളാക്കി മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് വേവിച്ചെടുക്കുക.
തേങ്ങയും കുരുമുളകും ചേർത്ത് അരച്ചെടുക്കുക. ഇത് വെന്ത പച്ചക്കറികളിലേക്ക് ചേർത്ത് നന്നായി ഇളക്കി തിളപ്പിക്കുക.
തൈര് നന്നായി ഉടച്ച് കറിയിലേക്ക് ചേർക്കുക. ഇത് തിളയ്ക്കാൻ അനുവദിക്കാതെ ഇളക്കി കൊണ്ടിരിക്കണം.
ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക്, ഉലുവ, കറിവേപ്പില, വറ്റൽമുളക് എന്നിവയിട്ട് താളിക്കുക.
ഈ താളിച്ചത് കറിയിലേക്ക് ചേർത്ത് വിളമ്പാം.
















