പുതിയ സ്‌മാർട്ട്‌ഫോൺ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് പ്രമുഖ സ്‌മാർട്ട്‌ഫോൺ നിർമാതാവായ റിയൽമി. റിയൽമി 15T സ്‌മാർട്ട്‌ഫോൺ 2025 സെപ്റ്റംബർ 2ന് ഉച്ചയ്ക്ക് 12:00 മണിക്ക് പുറത്തിറക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 20,000 രൂപയിൽ താഴെ വിലയിലായിരിക്കും പുതിയ ഫോൺ പുറത്തിറക്കുകയെന്ന് റിയൽമി അറിയിച്ചിട്ടുണ്ട്.
ഈ ഹാൻഡ്‌സെറ്റിൽ 50MP പ്രൈമറി ക്യാമറ, 50MP സെൽഫി ക്യാമറ, 7000mAh ബാറ്ററി എന്നിവയുണ്ടാകും. സെഗ്‌മെന്‍റിലെ ഒരേയൊരു 50MP ഡ്യുവൽ ക്യാമറ സിസ്റ്റം ആയിരിക്കും വരാനിരിക്കുന്ന ഫോണിലുള്ളത്. വലിയ ബാറ്ററി ശേഷി ഉണ്ടായിരുന്നിട്ടും ഫോണിന് സ്ലിം ഫോം ഫാക്‌ടർ ഉണ്ടെന്നും റിയൽമി പറയുന്നു.
ഫ്ലോയിങ് സിൽവർ, സിൽക്ക് ബ്ലൂ, സ്യൂട്ട് ടൈറ്റാനിയം എന്നീ കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാകും. ലോഞ്ചിന് ശേഷം, ഫ്ലിപ്പ്കാർട്ട്, റിയൽമി ഇന്ത്യ വെബ്‌സൈറ്റ്, റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴിയും റിയൽമി 15T വാങ്ങാം.
ഡിസൈനും ബിൽഡും: റിയൽമി 15Tക്ക് 7.79 മില്ലീമീറ്റർ അൾട്രാ-തിൻ പ്രൊഫൈലാണ് ഉണ്ടായിരിക്കുക. ഇതിന് 181 ഗ്രാം ഭാരവുമുണ്ടായിരിക്കും. ഫിംഗർപ്രിന്‍റ്-റെസിസ്റ്റന്‍റ്, ആന്‍റി-സ്ലിപ്പ് ഫിനിഷിനായി നാനോ-സ്കെയിൽ മൈക്രോക്രിസ്റ്റലിൻ ലിത്തോഗ്രാഫി ഉപയോഗിച്ച് ഡിസൈൻ ചെയ്‌ത പ്രീമിയം ടെക്‌സ്ചേർഡ് മാറ്റ് 4R ഡിസൈൻ എന്നിവയും ഇതിനുണ്ട്. പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും സംരക്ഷണം നൽകുന്നതിനായി വരാനിരിക്കുന്ന ഫോണിന് IP66, IP68, IP69 റേറ്റിങുകൾ ലഭിക്കും. 6050 ചതുരശ്ര മില്ലീമീറ്റർ എയർഫ്ലോ VC കൂളിങ് സിസ്റ്റവും ഇതിലുണ്ട്.
ഡിസ്‌പ്ലേ: 93 ശതമാനം സ്‌ക്രീൻ-ടു-ബോഡി അനുപാതവും 4,000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസും ഉള്ള 4R കംഫർട്ട്+ AMOLED ഡിസ്‌പ്ലേയാണ് റിയൽമി 15Tയുടെ ഒരു പ്രധാന സവിശേഷത. സെഗ്‌മെന്‍റിലെ കൂടുതൽ ബ്രൈറ്റ്‌നെസ് ഉള്ള ഫോണാണിതെന്ന് പറയപ്പെടുന്നു. 1.07 ബില്യൺ ഹ്യൂ, 2160Hz PWM ഡിമ്മിങിനുമായി ഈ ഡിസ്‌പ്ലേ 10-ബിറ്റ് കളർ ഡെപ്‌ത്തിനെ പിന്തുണയ്ക്കുന്നു.
പ്രൊസസർ, യുഐ: മീഡിയടെക് ഡൈമെൻസിറ്റി 6400 മാക്‌സ് ചിപ്‌സെറ്റിൽ നിന്നാണ് റിയൽമി 15T പവർ എടുക്കുന്നത്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0ൽ ഇത് പ്രവർത്തിപ്പിക്കും. ഉപകരണത്തിന് മൂന്ന് വർഷത്തെ ആൻഡ്രോയിഡ് OS അപ്‌ഗ്രേഡുകളും നാല് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്‌ദാനം ചെയ്യുന്നു.
ബാറ്ററിയും ചാർജിങും: റിയൽമി 15Tയിൽ 7,000mAh ബാറ്ററിയാണുള്ളത്. വലിയ ബാറ്ററി ഉൾപ്പെടുത്തിയിട്ട് പോലും വണ്ണം കുറഞ്ഞതായി തന്നെ ഫോണിന്‍റെ ഡിസൈൻ നിലനിർത്താൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ഇത് ഐഫോൺ 16 പ്രോ പോലുള്ള ഫോണിനേക്കാൾ വണ്ണം കുറവായിരിക്കും വരാനിരിക്കുന്ന ഫോൺ. ഫാസ്റ്റ് ചാർജിങ് വേഗത പിന്തുണയ്‌ക്കുമോ എന്നതിനെ കുറിച്ച് കമ്പനി യാതൊന്നും വെളിപ്പടുത്തിയിട്ടില്ലെങ്കിലും 10W റിവേഴ്‌സ് ചാർജിങ് പിന്തുണയ്‌ക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
ക്യാമറ സിസ്റ്റം: വരാനിരിക്കുന്ന ഫോണിൽ 50MP ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും 50MP സെൽഫി ക്യാമറയും ഉണ്ടായിരിക്കും. 4K വീഡിയോ റെക്കോർഡിങിനെ പിന്തുണയ്ക്കുന്നതാണ് ക്യാമറ സിസ്റ്റം.
ക്രിയേറ്റീവ് എഡിറ്റുകൾ, എഐ സ്‌നാപ്പ് മോഡ്, എഐ ലാൻഡ്‌സ്‌കേപ്പ്, എത്‌നിസിറ്റി-അഡാപ്റ്റീവ് എഐ ബ്യൂട്ടിഫിക്കേഷൻ, സ്‌മാർട്ട് ഇമേജ് മാറ്റിങ് എന്നിവയ്‌ക്കായി എഐ എഡിറ്റ് ജെനിയും വരാനിരിക്കുന്ന ഫോണിലുണ്ട്.
















