ആരോഗ്യമുള്ള എല്ലുകളും സന്ധികളും നിലനിര്‍ത്തുന്നതില്‍ വ്യായാമങ്ങള്‍ക്ക് പ്രാധാന്യമുണ്ടെങ്കിലും അത് അമിതമായാല്‍ നിങ്ങളുടെ ആരോഗ്യത്തിന് തന്നെ ബുദ്ധിമുട്ടുകള്‍ സൃഷ്‌ടിച്ചേക്കും. ആരോഗ്യത്തിന് നല്ലതാണെന്ന് കരുതി അമിതമായി വ്യായാമം ചെയ്യുന്നവരുണ്ട്. വ്യായാമത്തിന് മാത്രമായി ജിമ്മില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് ആരോഗ്യത്തെ മോശമായി ബാധിക്കും.
വലിയ ഭാരങ്ങൾ ഉയർത്താനോ പര്യാപ്തമായ പരിശീലനമില്ലാതെ ഉയർന്ന തീവ്രതയിലുള്ള വ്യായാമങ്ങൾ ചെയ്യാനോ ശ്രമിക്കുമ്പോൾ അമിത പ്രയത്നം ആവശ്യമായി വരാം. ഇത് ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം എന്നിവയിൽ പെട്ടെന്നുള്ള വർധനവിന് ഇടയാക്കുകയും അത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും.
ജിമ്മില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതൊക്കെ അസ്ഥികള്‍ക്കെ പ്രശ്‌നമുണ്ടാക്കുമെന്നാണ് ആരോഗ്യ വിദഗ്‌ധര്‍ പറയുന്നത്. നിത്യേന 20-30 കളൊക്കെ പ്രായമുള്ളവര്‍ ഒരു പരിധിക്കപ്പുറം വ്യായാമം ചെയ്യുമ്പോള്‍ സന്ധികള്‍ക്കും എല്ലുകള്‍ക്കും അമിതഭാരവും എല്ലുകള്‍ക്ക് തേയ്മാനം വരാനും സാധ്യതയേറെയാണ്.
വലിയ ഭാരങ്ങൾ ഉയർത്താനോ പര്യാപ്തമായ പരിശീലനമില്ലാതെ ഉയർന്ന തീവ്രതയിലുള്ള കാർഡിയോ വ്യായാമങ്ങൾ ചെയ്യാനോ ശ്രമിക്കുമ്പോൾ അമിത പ്രയത്നം ആവശ്യമായി വരാം. ഇത് എല്ലുകള്‍ക്കും സന്ധികള്‍ക്കൊക്കെ തേയ്മാനം വരാം. ഇത് മുതിര്‍ന്നവരേക്കാള്‍ കൂടുതല്‍ ചെറുപ്പക്കാരിലാണ് കൂടുതലും കാണുന്നത്. മിക്ക ആളുകളുടെ കൃത്യമായ പരിശീലനം ഇല്ലാതെയാണ് ഇത്തരം സാഹസത്തിന് മുതിരുന്നത്. ഇതുമൂലം ഉണ്ടാകുന്ന കാല്‍മുട്ട്, നടുവേദന എന്നിവയൊക്കെ ഉണ്ടെങ്കില്‍ പോലും തുടക്കത്തിലൊക്കെ അവഗണിക്കുകയാണ് ചെയ്യുന്നത്. ഇത് സാധാരണയേക്കാൾ വേഗത്തിൽ തരുണാസ്ഥിയെ തകരാറിലാക്കും. അതായത് 20-30 വയസ്സുള്ളവർക്ക് ഓസ്റ്റിയോ ആർത്രൈറ്റിസ് പോലുള്ള അകാല ആർത്രൈറ്റിസ് ഉണ്ടാകാൻ സാധ്യതയുണ്ട്.
വ്യായാമം ചെയ്യുന്നതിനിടയില്‍ നിങ്ങള്‍ക്ക് അസ്വസ്ഥത അനുഭവിപ്പെടുകയാണെങ്കില്‍ ഉടന്‍ നിര്‍ത്തുക. നെഞ്ചുവേദന, തലകറക്കം, ശ്വാസം മുട്ടൽ അല്ലെങ്കിൽ ഹൃദയമിടിപ്പ് താളം തെറ്റുന്നത് പോലുള്ള ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത്. ഇത്തരം ലക്ഷണങ്ങൾ ഉണ്ടായാലും വ്യായാമം തുടരുകയാണെങ്കില്‍ ജീവന്‍ തന്നെ അപകടത്തിലായേക്കാം.
മോശമായ രീതിയില്‍ വ്യായാമം ചെയ്യുന്നത് ആരോഗ്യത്തെ തന്നെ ബാധിക്കും. ഭാരമെടുക്കുന്ന സമയത്ത് പുറം വളച്ചുകെട്ടുന്നത് പോലെയുള്ള തെറ്റായ പോസ്ചറുകളും ഭാരങ്ങള്‍ ആഞ്ഞു സ്വിംഗ് ചെയ്യുന്നതും ഹൃദയത്തെയും മറ്റ് പേശികളെയും ബാധിച്ച് പേശിവലിവ്, ഞരമ്പുകള്‍ക്ക് പരുക്കേല്‍ക്കല്‍, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കാരണമാകാം. യോഗ്യത നേടിയ ജിം ട്രെയ്‌നർമാരുടെ നിർദ്ദേശപ്രകാരം മാത്രം നിങ്ങളുടെ വ്യായാമങ്ങൾ ക്രമീകരിക്കണം.
ജീവിതശൈലിയിലുള്ള മാറ്റങ്ങള്‍, ഫിസിയോതെറാപ്പി എന്നിങ്ങനെയാണ് ആദ്യത്തെ പ്രതിരോധ മാര്‍ഗങ്ങള്‍. എന്നാല്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ വരുകയാണെങ്കില്‍ കാല്‍മുട്ട് ശസ്ത്രക്രിയകള്‍ക്കുള്ള റോബോട്ടിക് സഹായത്തോടെയുള്ള സഹായത്തോടെയുള്ള ശസ്ത്രക്രിയ പരമ്പരാഗത ശസ്ത്രക്രിയയേക്കാൾ വളരെ കൂടുതൽ കൃത്യത, ചെറിയ മുറിവുകൾ, വേഗത്തിലുള്ള വീണ്ടെടുക്കൽ സമയം എന്നിവയുള്ള ഫലങ്ങൾ നൽകാൻ കഴിയും
വ്യായാമം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടവ
സന്തുലിതമായ വ്യായാമത്തെ ആശ്രയിക്കണം.
വ്യായാമം ആരംഭിക്കുന്നവര്‍ പതുക്കെ പതുക്കെ തുടങ്ങി അല്പാല്‍പമായി വര്‍ധിപ്പിക്കുക.
പരുക്ക് തടയാന്‍ ശരിയായ രീതിയില്‍ വ്യായാമം ചെയ്യുക.
വ്യായാമത്തിന് മുമ്പ് വാംഅപ് ചെയ്യുന്നതും ശേഷം കൂള്‍ഡൗൺ ചെയ്യുന്നതും ശീലമാക്കുക.
നിര്‍ജലീകരണം തടയാന്‍ ആവശ്യമായ വെള്ളം കുടിക്കുക
വ്യായാമങ്ങൾക്കിടയിൽ ആവശ്യത്തിന് വിശ്രമം എടുക്കുക.
ഉചിതമായ പാദരക്ഷകൾ ധരിക്കുക
ആവശ്യത്തിന് കാൽസ്യം, വിറ്റാമിൻ ഡി എന്നിവ വര്‍ധിപ്പിക്കാന്‍ ആവശ്യമായ ഭക്ഷണങ്ങള്‍ കഴിക്കുക.
വ്യായാമം ചെയ്യുന്നതിന് മുന്‍പ് കൃത്യമായി ആരോഗ്യവിദഗ്‌ധന്‍റെ നിര്‍ദേശം തേടുക.അവർക്ക് അപകടസാധ്യത കുറയ്ക്കാനും ഗുണങ്ങൾ വർധിപ്പിക്കാനുമുള്ള ഉചിതമായ നിർദ്ദേശങ്ങൾ നൽകാൻ കഴിയും.
നിര്‍ദേശങ്ങള്‍ പാലിച്ച് ശ്രദ്ധാപൂര്‍വം വ്യായാമം ചെയ്യുക.
എല്ലാ വ്യായാമത്തിലും സുരക്ഷ പ്രധാനമാണെന്ന് ഓർമ്മിക്കുക.
















