ചേരുവകൾ
ചീര – 1 കപ്പ് (അരിഞ്ഞത്)
അരിപ്പൊടി – 1 കപ്പ്
വെള്ളം – 1 1/4 കപ്പ്
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ വെള്ളം, ചീര, ഉപ്പ്, വെളിച്ചെണ്ണ എന്നിവ ചേർത്ത് നന്നായി തിളപ്പിക്കുക.
വെള്ളം തിളച്ചു വരുമ്പോൾ തീ കുറച്ച് അരിപ്പൊടി അല്പാല്പമായി ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. കട്ട പിടിക്കാതെ ശ്രദ്ധിക്കണം.
ഈ മാവ് ചൂടാറിയ ശേഷം കൈകൊണ്ട് നന്നായി കുഴച്ചെടുക്കുക.
ഈ മാവ് ചെറിയ ഉരുളകളാക്കി വളരെ നേർത്ത പത്തിരികളായി പരത്തിയെടുക്കുക.
ചൂടായ ദോശക്കല്ലിൽ അല്പം എണ്ണ പുരട്ടി പത്തിരി ചുട്ടെടുക്കുക. ഇരുവശവും നന്നായി വേവുന്നത് വരെ തിരിച്ചും മറിച്ചുമിട്ട് ചുട്ടെടുക്കണം.
ചൂടോടെ ചീര പത്തിരി കറികളോടൊപ്പമോ അല്ലാതെയോ കഴിക്കാം.
















