ചീര ജ്യൂസ് ആരോഗ്യത്തിന് വളരെ ഉത്തമമാണ്. ഇത് എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ചേരുവകൾ
ചീര – 1 കപ്പ്
ഏത്തപ്പഴം – 1 എണ്ണം (ചെറിയ കഷണങ്ങളായി മുറിച്ചത്)
തൈര് – 1/2 കപ്പ് (അല്ലെങ്കിൽ തേങ്ങാപ്പാൽ)
തേൻ – 1 ടേബിൾസ്പൂൺ (മധുരത്തിനനുസരിച്ച് മാറ്റം വരുത്താം)
ഇഞ്ചി – ഒരു ചെറിയ കഷണം
വെള്ളം – 1/4 കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു മിക്സി ജാറിലേക്ക് വൃത്തിയാക്കിയ ചീര, ഏത്തപ്പഴം, തൈര്, തേൻ, ഇഞ്ചി, വെള്ളം എന്നിവ ചേർക്കുക.
എല്ലാ ചേരുവകളും നന്നായി യോജിച്ച് ഒരു സ്മൂത്തിയുടെ രൂപത്തിലാകുന്നതുവരെ അടിച്ചെടുക്കുക.
ജ്യൂസ് കൂടുതൽ നേർത്തതാക്കാൻ ആവശ്യമെങ്കിൽ കുറച്ച് വെള്ളം കൂടി ചേർക്കാം.
ഈ ജ്യൂസ് ഉടൻ തന്നെ കുടിക്കാവുന്നതാണ്. ആവശ്യമെങ്കിൽ തണുപ്പിച്ചും കഴിക്കാം.















